കെഎസ്ആർടിസിയിലെ 100 കോടി കാണാതായ സംഭവം; കേസ് എടുക്കുന്നതിനെ എതിർത്ത് സർക്കാർ

Web Desk   | Asianet News
Published : Feb 04, 2021, 12:18 PM ISTUpdated : Feb 04, 2021, 12:43 PM IST
കെഎസ്ആർടിസിയിലെ 100 കോടി കാണാതായ സംഭവം; കേസ് എടുക്കുന്നതിനെ എതിർത്ത് സർക്കാർ

Synopsis

 കേസ് എടുക്കണമെന്ന്  പറയാൻ ഹൈക്കോടതിയ്ക്ക് ആവില്ല. സുപ്രീം കോടതി ഉത്തരവുകൾ ഇത് വ്യക്തമാക്കിയിട്ടുണ്ട് എന്നും സർക്കാർ പറഞ്ഞു.

കൊച്ചി: കെഎസ്ആർടിസിയിലെ 100 കോടി കാണാതായെന്ന എംഡിയുടെ വെളിപ്പെടുത്തലിൽ കേസ് എടുക്കുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാർ. കേസ് എടുക്കാൻ കോടതി നിർദ്ദേശിക്കണമെന്ന ഹർജിയെ സർക്കാർ എതിർത്തു. കേസ് എടുക്കണമെന്ന്  പറയാൻ ഹൈക്കോടതിയ്ക്ക് ആവില്ല. സുപ്രീം കോടതി ഉത്തരവുകൾ ഇത് വ്യക്തമാക്കിയിട്ടുണ്ട് എന്നും സർക്കാർ പറഞ്ഞു.

ഹർജിക്കാരന് പോലീസിൽ പരാതി നൽകുകയോ, സ്വകാര്യ അന്യായം ഫയൽ ചെയ്യുകയോ ചെയ്യാം.  ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും  സർക്കാർ വാദിച്ചു. ഹർജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. 

 കെഎസ്ആർടിസിയിൽ 100 കോടി രൂപ കാണാനില്ലെന്ന എംഡി ബിജു പ്രഭാകറിന്‍റെ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനായ ജൂഡ് ജോസഫ് ആണ് ഹർജിക്കാരൻ. ഹർജിയിൽ സർക്കാർ ഇന്ന് നിലപാട് അറിയിക്കും. ഓഡിറ്റിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെട്ട എല്ലാ അഴിമതിയും അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്എച്ച്ഒ ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; പ്രതികരണവുമായി വി ഡി സതീശൻ, 'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?'
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ; 'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'