'തൽക്കാലം കോടതികളിൽ കറുത്ത ഗൗൺ വേണ്ട, വെള്ള ഷർട്ടും പാന്റും മതി'; ഹൈക്കോടതി പ്രമേയം പാസാക്കി

By Web TeamFirst Published Apr 10, 2024, 11:36 AM IST
Highlights

ഹൈക്കോടതിയിലും അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും ഫുൾ കോർട്ട് ചേർന്ന് പാസാക്കിയ പ്രമേയത്തിൽ പറയുന്നു

കൊച്ചി : സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല. ഹൈക്കോടതിയിലും അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും ഫുൾ കോർട്ട് ചേർന്ന് പാസാക്കിയ പ്രമേയത്തിൽ പറയുന്നു. മെയ് 31 വരെ ഇതു തുടരും. വേനൽക്കാലത്ത്  കറുത്ത ഗൗൺ ധരിച്ച് ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അപേക്ഷ സമർച്ചതിനെ തുടർന്നാണ് ഫുൾ കോർട്ട് പ്രമേയം പാസ്സാക്കിയത്.

കേരള സ്റ്റോറിയല്ല പകരം 'മണിപ്പൂർ സ്റ്റോറി'; എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുളള പള്ളിയിൽ പ്രദർശിപ്പിച്ചു

സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കോടതിയുടെ നിർദ്ദേശം. കേരളത്തിൽ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. 41 ഡിഗ്രിക്ക് മുകളിലാണ് പാലക്കാട്ടെ വിവിധ പ്രദേശങ്ങളിലെ താപനില.  

 

മദ്യനയ കേസിലെ അറസ്റ്റ് നിയമപരമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെജ്രിവാൾ സുപ്രീം കോടതിയിൽ, അപ്പീൽ സമർപ്പിച്ചു

 

click me!