'കറൻസികളിൽ ഗാന്ധിജി മാത്രം': കറൻസികളിൽ ഗാന്ധിയെ മാറ്റില്ലെന്നും പുതിയ ആരേയും ഉൾപ്പെടുത്തില്ലെന്നും കേന്ദ്രം

Published : Dec 12, 2022, 02:00 PM ISTUpdated : Dec 12, 2022, 02:04 PM IST
'കറൻസികളിൽ ഗാന്ധിജി മാത്രം': കറൻസികളിൽ ഗാന്ധിയെ മാറ്റില്ലെന്നും പുതിയ ആരേയും ഉൾപ്പെടുത്തില്ലെന്നും കേന്ദ്രം

Synopsis

നേതാജി സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള സ്വാതന്ത്ര സമരസേനാനികൾ, ദൈവങ്ങൾ, സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങി പലരേയും ഇന്ത്യൻ കറൻസികളിൽ ഉൾപ്പെടുത്തണമെന്ന് പലപ്പോഴായി ആവശ്യമുയർന്നിരുന്നു. 

ദില്ലി: ഇന്ത്യൻ കറൻസികളിൽ നിന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കുമെന്ന വാർത്തകൾ തള്ളി കേന്ദ്ര ധനമന്ത്രാലയം. ഗാന്ധിജിയുടെ ചിത്രം കറൻസിയിൽ നിന്ന് നീക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പാർലമെൻ്റിൽ ഇന്ന് വ്യക്തമാക്കി. ഹൈന്ദവ ദൈവങ്ങളുടെയും നേതാജ് സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള  സ്വാതന്ത്ര്യസമരസേനാനികളുടെയും ഉൾപ്പെടെയുള ചിത്രങ്ങൾ കറൻസിയിൽ ഉൾപ്പെടുത്താൻ പലപ്പോഴായി ആവശ്യം ഉയർന്നിരുന്നു. 

എന്നാൽ നിലവിലെ കറൻസിയിൽ മാറ്റം വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നാണ് ഇന്ന് ധനമന്ത്രാലയം ലോക്സഭയിൽ വ്യക്തമാക്കിയത്. ഇക്കാര്യം നേരത്തെ തന്നെ ആർബിഐയും വ്യക്തമാക്കിയിട്ടുണ്ടെന്നും ധനമന്ത്രാലയം പാർലമെൻറിൽ പറഞ്ഞു. ആൻ്റോ ആൻറണി എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം മറുപടിയായി പറഞ്ഞത്. 

അഴിമതിക്കേസിൽ മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്ക് ജാമ്യം

മുംബൈ: അഴിമതി കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന് ജാമ്യം. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സിബിഐക്ക് അപ്പീൽ പോകാനുള്ള സമയം പരിഗണിച്ച് വിധി നടപ്പാക്കുന്നത് 10 ദിവസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യവസായികളിൽ നിന്ന് 100 കോടി രൂപ കൈക്കൂലി കൈപ്പറ്റി എന്നതാണ് കേസ്. ഇഡിയും അനിൽ ദേശ്മുഖിനെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ ഒക്ടോബർ നാലിന് അനിൽ ദേശമുഖിന് ജാമ്യം ലഭിച്ചതാണ്. സിബിഐ രജിസ്റ്റർ ചെയ്ത കേസിലും ഇപ്പോൾ ജാമ്യം ലഭിച്ചതോടെ ജയിൽ മോചനം സാധ്യമാവും. കഴിഞ്ഞ ഒരു വർഷമായി ജയിലിലാണ് അനില്‍ ദേശ്മുഖ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി