
തിരുവനന്തപുരം:പ്രതിച്ഛായ കൂട്ടാൻ പി ആർ ഏജൻസിയെ നിയേഗിച്ചിട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദി ഹിന്ദു പത്രത്തിന്‍റെ പ്രതിനിധിക്കാണ് അഭിമുഖം നൽകിയത്. പി ആർ ഏജൻസി പ്രതിനിധി അഭിമുഖം നടത്തുന്ന സമയത്തുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അത്തരമൊരു കമ്പനി ഇല്ലാത്തതിനാൽ ചോദ്യം പ്രസക്തമല്ലെന്നാണ് മറുപടി.
മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട് ആണ് കേരളം. കേരളം വർഗീയശക്തികളുടെ എക്കാലത്തെയും ആക്രമണ ലക്ഷ്യമാണ്. മലപ്പുറം പരാമർശം നടത്തിയിട്ടില്ലെന്നും ഇക്കാര്യം ഹിന്ദു തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി.നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു
തനിക്ക് വിശ്വാസ്യതയില്ലെന്ന ഗവർണ്ണറുടെ പരാമർശത്തിൽ ശക്തമായ പ്രതിഷേധം രാജ്ഭവനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദേശവിരുദ്ധ പരാമർശത്തിൽ കാര്യങ്ങൾ വളച്ചൊടിക്കരുതെന്ന് പറയുന്ന മുഖ്യമന്ത്രി ഗവർണ്ണറുടെ അധികാര പരിധി ഓർമ്മിപ്പിച്ചാണ് മറുപടി കത്ത് നൽകിയത്. അതേ സമയം മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രപതിക്ക് നൽകുന്ന റിപ്പോർട്ടിൽ എന്തും പ്രതീക്ഷിക്കാമെന്നാണ് ഗവർണ്ണറുടെ നിലപാട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam