വീണയുമായും എക്സാലോജിക് സൊല്യൂഷൻസുമായും ബന്ധമില്ല, സാമ്പത്തിക ഇടപാടുമില്ല: ആരോപണം തള്ളി ദുബൈയിലെ കമ്പനി

Published : May 30, 2024, 08:22 PM IST
വീണയുമായും എക്സാലോജിക് സൊല്യൂഷൻസുമായും ബന്ധമില്ല, സാമ്പത്തിക ഇടപാടുമില്ല: ആരോപണം തള്ളി ദുബൈയിലെ കമ്പനി

Synopsis

എസ്.എൻ.സി ലാവ്‌ലിൻ,  പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സ് കമ്പനിയുമായും ഇതുവരെ ബിസിനസ് ഇല്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി വിവാദത്തിലെ എക്സാലോജിക് സൊല്യൂഷൻ കമ്പനിയുമായി ബന്ധമില്ലെന്ന് ദുബായിലെ കമ്പനി. എക്സാലോജിക് കൺസൾട്ടിങ് കമ്പനിയാണ് വിശദീകരണവുമായി രംഗത്ത് എത്തിയത്. എസ്.എൻ.സി ലാവ്‌ലിൻ,  പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സ് കമ്പനിയുമായും ഇതുവരെ ബിസിനസ് ഇല്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. പേ റോളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വീണ,  സുനീഷ് എന്നീ രണ്ടു പേരും ഇല്ലെന്നും ഇന്ത്യയിൽ ബിസിനസുള്ളത് ബെംഗളൂരുവിലാണെന്നും കമ്പനി വിശദീകരിക്കുന്നു. ഷോൺ ജോര്‍ജിൻ്റെ ആരോപണം വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി കമ്പനി അധികൃതര്‍ രംഗത്ത് വന്നത്. കമ്പനിയുടെ സഹ സ്ഥാപകൻ സസൂൺ സാദിഖ്,  നവീൻ കുമാർ എന്നിവരാണ് വിശദീകരണവുമായി എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി