'കെ റൈസ്' ഉദ്ഘാടനത്തിന് മുമ്പ് അരിയും സബ്‌സിഡി സാധനങ്ങളും എത്തിയില്ല; സപ്ലൈക്കോ ഔ‍ട്ട്‍ലെറ്റുകള്‍ കാലി

Published : Mar 13, 2024, 11:13 AM ISTUpdated : Mar 13, 2024, 11:46 AM IST
'കെ റൈസ്' ഉദ്ഘാടനത്തിന് മുമ്പ്  അരിയും സബ്‌സിഡി സാധനങ്ങളും എത്തിയില്ല; സപ്ലൈക്കോ ഔ‍ട്ട്‍ലെറ്റുകള്‍ കാലി

Synopsis

മുഖ്യമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. എന്നാല്‍ ഇതിന് മുമ്പായി ഔട്ട്‍ലെറ്റുകളില്‍ ശബരി കെ റൈസോ,  13 ഇന സബ്‍സിഡി സാധനങ്ങളും സപ്ലൈക്കോയിൽ ഇല്ല.  തിരുവനന്തപുരം നഗരത്തിലെ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ കാലിയായ നിലയിലാണ്. 

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസിന്‍റെ വില്‍പന ഇന്ന് തുടങ്ങാനിരിക്കെ സപ്ലൈക്കോ ഔട്ട്‍ലെറ്റുകളിലൊന്നിലും അരി എത്തിയില്ല. അരി മാത്രമല്ല, സബ്‍സിഡി സാധനങ്ങളും ഔട്ട്‍ലെറ്റുകളില്‍ എത്തിയിട്ടില്ല. 

മുഖ്യമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. എന്നാല്‍ ഇതിന് മുമ്പായി ഔട്ട്‍ലെറ്റുകളില്‍ ശബരി കെ റൈസോ,  13 ഇന സബ്‍സിഡി സാധനങ്ങളും സപ്ലൈക്കോയിൽ ഇല്ല.  തിരുവനന്തപുരം നഗരത്തിലെ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ കാലിയായ നിലയിലാണ്. 

അതേസമയം കെ റൈസ് ഉദ്ഘാടനത്തിന് ശേഷം അരി എത്തിക്കും എന്നാണ് സപ്ലൈക്കോ വിശദീകരിക്കുന്നത്. ആദ്യഘട്ടത്തിൽ 56 ഔട്ട്‌ലെറ്റുകളിലൂടെ കെ റൈസ് വിതരണം ചെയ്യാൻ ആയിരുന്നു സര്‍ക്കാര്‍ തീരുമാനം

പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം അരി ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാന്‍ഡില്‍ അരി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പാലിച്ചുകൊണ്ട് ഗുണനിലാവരം ഉറപ്പു വരുത്തിയ അരിയാണ് ഇതിനായി സംഭരിച്ചിട്ടുള്ളത്. 

തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക, ആദ്യഘട്ടത്തില്‍ അഞ്ചുകിലോ അരിയുടെ പാക്കറ്റാണ് നല്‍കുക എന്നെല്ലാമായിരുന്നു അറിയിച്ചിരുന്നത്. 

Also Read:- കറണ്ട് ബില്ല് കൂടുമോ? സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം അനിയന്ത്രിതം; കെഎസ്ഇബി പ്രതിസന്ധിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടിയന്തിര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; സംസ്ഥാനത്തെ ആദ്യഘട്ട വിവരശേഖരണം ഇന്ന് അവസാനിക്കും, ഒഴിവാക്കപ്പെട്ടവർ 25 ലക്ഷത്തോളം