ലീഗിന് മൂന്നാം സീറ്റില്ല, രാജ്യ സഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസും ലീഗും പങ്കിടും, ഫോർമുല ലീഗ് അംഗീകരിച്ചു

Published : Feb 28, 2024, 11:06 AM ISTUpdated : Feb 28, 2024, 12:07 PM IST
ലീഗിന് മൂന്നാം സീറ്റില്ല, രാജ്യ സഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസും  ലീഗും പങ്കിടും, ഫോർമുല ലീഗ് അംഗീകരിച്ചു

Synopsis

യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.16 സീറ്റിൽ കോൺഗ്രസ്സ് മത്സരിക്കും.അടുത്ത രാജ്യ സഭ സീറ്റ് ലീഗിന് നല്‍കുമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം:യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.16 സീറ്റിൽ കോൺഗ്രസ്സ് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ പറഞ്ഞു.മലപ്പുറത്തും പൊന്നാനിയും ലീഗ് മത്സരിക്കും.മൂന്നാം സീറ്റിലെ ബുദ്ധി മുട്ട് ലീഗിനെ അറിയിച്ചു.അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും.അതിനു അടുത്ത് വരുന്ന രാജ്യ സഭ സീറ്റ് കോൺഗ്രസിനായിരിക്കും.അതാണ് ഫോർമുല.രാജ്യസഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസ്സും ലീഗും പങ്കിടും. ഫോര്‍മുല ലീഗ് അംഗീകരിച്ചു. കോൺഗ്രസ്സ് സീറ്റ് ചർച്ചകൾ ഉടൻ തീരും.നാളെ സ്ക്രീനിങ് കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി

 

കേരളത്തിലെ 16 സീറ്റില്‍ കോണ്‍ഗ്രസും 2 സീറ്റില്‍ ലീഗും മത്സരിക്കും. കോട്ടയത്ത് കേരള കോണ്‍ഗ്രസും കൊല്ലത്ത് ആര്‍എസ്പിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.ഉഭയകക്ഷി ചർച്ചയിലെ തീരുമാനത്തിൽ പൂർണതൃപ്തിയില്ലെങ്കിലും സിറ്റിങ് സീറ്റ്  വിട്ടുനൽകാനാവില്ലെന്ന കോൺഗ്രസ് നിലപാട് അംഗീകരിക്കുകയാണ് മുസ്ലീം ലീഗ്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും
ഇതാണ് ഇന്ത്യയുടെ ആത്മാവ്, വയനാട്ടിലെ ജനങ്ങളെ വാനോളം പുകഴ്ത്തി പ്രിയങ്ക ഗാന്ധി; 'ദുരന്തമുഖത്ത് ഒറ്റക്കെട്ടായി നിലകൊണ്ടു'