
തിരുവനന്തപുരം: പ്രമുഖ നോര്‍വീജിയന്‍ മാരിടൈം കമ്പനിയായ കോങ്ങ്‌സ്‌ബെര്‍ഗ് മാരിടൈം കേരളത്തിലും പ്രവര്‍ത്തനം ആരംഭിച്ചെന്ന് മന്ത്രി പി രാജീവ്. 117 യൂണിറ്റുകളിലായി ആറായിരത്തിലധികം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന കമ്പനി കൊച്ചിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയില്‍ മുംബൈയ്ക്ക് പുറമെ കോങ്ങ്‌സ്‌ബെര്‍ഗ് ആരംഭിക്കുന്ന ആദ്യത്തെ യൂണിറ്റ് കൂടിയാണിത്. കപ്പല്‍ നിര്‍മ്മാണമേഖലയിലും അറ്റകുറ്റപ്പണികളുടെ രംഗത്തും ഉയര്‍ന്നു വരുന്ന നഗരമായ കൊച്ചിയില്‍ എത്രയും പെട്ടെന്നുതന്നെ വിപുലീകരണം നടത്തുമെന്ന് ഉദ്ഘാടന ഘട്ടത്തില്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി രാജീവ് അറിയിച്ചു.
പി രാജീവിന്റെ കുറിപ്പ്: 33 രാജ്യങ്ങളില്‍ യൂണിറ്റുകളുള്ള പ്രമുഖ നോര്‍വീജിയന്‍ മാരിടൈം കമ്പനിയായ കോങ്ങ്‌സ്‌ബെര്‍ഗ് മാരിടൈം കേരളത്തിലും പ്രവര്‍ത്തമാരംഭിച്ചു. 117 യൂണിറ്റുകളിലായി ആറായിരത്തിലധികം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഇതിനോടകം തന്നെ 33,000 വെസലുകളുമായി കരാറുള്ള സ്ഥാപനമാണ്. ഇത്രയും പ്രധാനപ്പെട്ട കമ്പനി കൊച്ചിയെ ഒരു മാരിടൈം വ്യവസായ ലക്ഷ്യസ്ഥാനമായി കാണുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നമ്മുടെ നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
കപ്പല്‍ നിര്‍മ്മാണമേഖലയിലും അറ്റകുറ്റപ്പണികളുടെ രംഗത്തും ഉയര്‍ന്നുവരുന്ന നഗരമായ കൊച്ചിയില്‍ എത്രയും പെട്ടെന്നുതന്നെ വിപുലീകരണം നടത്തുമെന്നും ഉദ്ഘാടന ഘട്ടത്തില്‍ തന്നെ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മുംബൈയ്ക്ക് പുറമെ കോങ്ങ്‌സ്‌ബെര്‍ഗ് ആരംഭിക്കുന്ന ആദ്യത്തെ യൂണിറ്റ് കൂടിയാണിത്. ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായം എന്ന കേരളത്തിന്റെ നയത്തിനോട് ചേര്‍ന്നുനിന്നുകൊണ്ട് രാജ്യത്തിന്റെ മാരിടൈം വ്യവസായ ഹബ്ബാകാനൊരുങ്ങുന്ന സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് പുത്തനൂര്‍ജ്ജം നല്‍കുകയാണ് കോങ്ങ്‌സ്‌ബെര്‍ഗിന്റെ കടന്നുവരവ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam