തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ കൊവിഡ് ബാധിതനായിരുന്നില്ല, ഭാര്യ ഒപ്പം വന്നത് സ്വാഭാവികമെന്നും മുഖ്യമന്ത്രി

Published : Apr 21, 2021, 08:22 PM IST
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ കൊവിഡ് ബാധിതനായിരുന്നില്ല, ഭാര്യ ഒപ്പം വന്നത് സ്വാഭാവികമെന്നും മുഖ്യമന്ത്രി

Synopsis

ടെസ്റ്റ് ചെയ്യാൻ പോയത് രോ​ഗലക്ഷണം ഉണ്ടായതുകൊണ്ടല്ല. മകൾക്ക് രോ​ഗബാധയുണ്ടായി. അതുമായി ബന്ധപ്പെട്ട് താനും പരിശോധന നടത്തേണ്ടതുണ്ടായിരുന്നു...

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ താൻ കൊവിഡ് ബാധിതനായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ നാലിന് രോ​ഗം ബാധിച്ചിരുന്നില്ല. അഞ്ചിനും ആറിനും പൂർണ്ണ ആരോ​ഗ്യവാനായിരുന്നു. ആറിന് വോട്ട് ചെയ്യാൻ പോയി. ഏഴിനും താൻ പൂർണ്ണ ആരോ​ഗ്യവാനായിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ടെസ്റ്റ് ചെയ്യാൻ പോയത് രോ​ഗലക്ഷണം ഉണ്ടായതുകൊണ്ടല്ല. മകൾക്ക് രോ​ഗബാധയുണ്ടായി. അതുമായി ബന്ധപ്പെട്ട് താനും പരിശോധന നടത്തേണ്ടതുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവായത്. അപ്പോഴും തനിക്ക് ആരോ​ഗ്യപ്രശ്നം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

അതേസമയം ഭാര്യ കമല രോ​ഗബാധിതനായ മുഖ്യമന്ത്രിയോടൊപ്പം യാത്ര ചെയ്ത സംഭവം മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ കുടുംബ ബനധത്തിന്റെ കാര്യമാണെന്ന മറുപടിയാണ് പിണറായി വിജയൻ നൽകിയത്. കുടുംബ ബന്ധത്തിൽ അതൊക്കെ സ്വാഭാവികമാണ്. എനിക്ക് രോ​ഗബാധയുണ്ടെന്ന് കണ്ടപ്പോൾ എന്റെ കൂടെ ഭാര്യ വന്നു.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ അടുത്ത ടെസ്റ്റിൽ അവ‍ർക്കും രോ​ഗബാധയുണ്ടെന്ന് കണ്ടു. മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ലായിരുന്നു. പിന്നെ വീട്ടിൽ കഴിയേണ്ട കാര്യമുള്ളൂ അതിനാൽ ഭാര്യ എന്റെ കൂടെ വന്നു.  ഞാനായതിനാൽ വിവാദമായി. എന്നാൽ ഇതെല്ലാം സാധാരണ ​ഗതിയിൽ നടക്കുന്ന കാര്യമല്ലേ - മുഖ്യമന്ത്രി ചോ​ദിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സൗണ്ട് തോമ സെറ്റിൽ ദിലീപും പൾസർ സുനിയും കണ്ടതിന് തെളിവില്ല; നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെന്ന വാദം തള്ളി വിധിന്യായം, കൂടുതൽ വിവരങ്ങൾ പുറത്ത്
എലത്തൂർ തിരോധാനക്കേസ്; സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേത് തന്നെ, ഡിഎൻഎ സ്ഥിരീകരണം