'ആശാവർക്കർമാരുടെ സമരം മാത്രമല്ല, സംസ്ഥാനത്തെ പ്രശ്നം'; ചോദ്യങ്ങളിൽ പ്രകോപിതനായി കെവി തോമസ്

Published : Mar 07, 2025, 02:41 PM ISTUpdated : Mar 07, 2025, 03:40 PM IST
'ആശാവർക്കർമാരുടെ സമരം മാത്രമല്ല, സംസ്ഥാനത്തെ പ്രശ്നം'; ചോദ്യങ്ങളിൽ പ്രകോപിതനായി കെവി തോമസ്

Synopsis

ആശാവർക്കർമാരെക്കുറിച്ച് ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപിതനായി സംസ്ഥാന സര്‍ക്കാരിന്‍റെ ദില്ലിയിലെ പ്രതിനിധി കെവി തോമസ്.

ദില്ലി: ആശാവർക്കർമാരെക്കുറിച്ച് ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപിതനായി സംസ്ഥാന സര്‍ക്കാരിന്‍റെ ദില്ലിയിലെ പ്രതിനിധി കെവി തോമസ്. ആശാവർക്കർമാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നമെന്നായിരുന്നു കെവി തോമസിന്റെ മറുപടി. കണക്കുകൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും മറുപടിയില്ല. മുഖ്യമന്ത്രി ധനമന്ത്രി നിർമല സീതാരാമനെ കാണുമെന്നും കെ വി തോമസ് പറഞ്ഞു. 

അതേ സമയം, വേതന വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ സംഘടിപ്പിക്കുന്ന വനിതാ സംഗമം നാളെയാണ്. കേരളത്തിലെമ്പാടും നിന്നുള്ള വനിതകളെയും വനിതാ സംഘടനകളുടെ പ്രതിനിധികളെയും മഹാസംഗമത്തിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. വനിതാ ദിനം ആശമാർക്കൊപ്പം എന്ന സന്ദേശമുയർത്തിയാണ് മഹാസംഗമം. അരുന്ധതി റോയ്, കനി കുസൃതി, ദീദി ദാമോദരൻ അടക്കമുള്ളവർ പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. ഇന്ന് രാപ്പകൽ സമരം 26ആം ദിനമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗണേഷ്‍കുമാറിന് മേയര്‍ വിവി രാജേഷിന്‍റെ മറുപടി; 'ബസ് നിര്‍ത്തിയിടാൻ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്, ഇ-ബസ് കരാര്‍ വ്യവസ്ഥകള്‍ പാലിക്കണം'
ശിവ​ഗിരിമഠത്തിന് കർണാടകയിൽ അഞ്ചേക്കർ ഭൂമി നൽകും; പ്രഖ്യാപനവുമായി സിദ്ധരാമയ്യ