ചുരം കടന്നുപോകാന്‍ സാധാരണ സമയത്തേക്കാള്‍ രണ്ടും, മൂന്നും മണിക്കൂര്‍ വേണ്ടിവരുന്നതാണ് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമുണ്ടാക്കുന്നത്.
കല്‍പ്പറ്റ: ചുരത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി ഉണ്ടാകുന്ന ഗതാഗത കുരുക്കില്‍ വലയുകയാണ് ഇതുവഴിയുള്ള യാത്രക്കാര്‍. ചുരം കടന്നുപോകാന്‍ സാധാരണ സമയത്തേക്കാള്‍ രണ്ടും, മൂന്നും മണിക്കൂര്‍ വേണ്ടിവരുന്നതാണ് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമുണ്ടാക്കുന്നത്. എന്നാല്‍, ചുരം വഴി എത്തുന്നവര്‍ ശ്രദ്ധിച്ചാല്‍ ഗതാഗത കുരുക്കും വാഹനത്തിരക്കും ഒഴിവാക്കാമെന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു.
താമരശ്ശേരി ചുരത്തിലേക്ക് പ്രവേശിക്കുന്നത് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് ചുരം സംരക്ഷണ സമിതി പറയുന്നത്.:
വാഹനത്തില്‍ ഇന്ധനം ആവശ്യത്തിനുണ്ടെന്ന് ഉറപ്പ് വരുത്തുക
കയറ്റങ്ങളില്‍ നിര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ ബ്രേക്ക് അടക്കമുള്ള വാഹനത്തിന്‍റെ ക്ഷമത ഉറപ്പുവരുത്തുക
ചുരം കയറുന്നതിനും ഇറങ്ങുന്നതിനും മുമ്പ് കുടിവെള്ളവും ഭക്ഷണവും കരുതുക
ചുരം റോഡുകളിലെ അശ്രദ്ധമായ വാഹനമോടിക്കല്‍ അപകടങ്ങളിലേക്ക് നയിക്കും. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുടെയും പോലീസിന്‍റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ഗതാഗത തടസ്സം ഉണ്ടാവുന്ന സമയങ്ങളില്‍ വണ്‍ - വേ പാലിച്ച് മാത്രം വാഹനം ഓടിക്കുക.
റോഡിന്‍റെ ഇടത് വശം ചേര്‍ന്ന് മാത്രം വാഹനം ഓടിക്കുക.
ചുരത്തില്‍ പ്രത്യേകിച്ചും കൃത്യമായ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് മാത്രം വാഹനമോടിക്കുക.
ചുരം സംരക്ഷണ സമിതി, പോലീസ് എന്നിവരോട് സഹകരിക്കുക
കയറ്റം കയറി വരുന്ന വലിയ ലോറികള്‍ക്കും, ടൂറിസ്റ്റ് ബസ്സുകള്‍ക്കും, മറ്റ് ചരക്ക് വാഹനങ്ങള്‍ക്കും വളവുകളിലും മറ്റ് ഇടുങ്ങിയ സ്ഥലങ്ങളിലും പ്രയാസം കൂടാതെ കടന്ന് പോവുന്നതിന് മറ്റ് വാഹനങ്ങള്‍ സഹകരിക്കണം.
നമ്മളുടെ അശ്രദ്ധ കാരണം ചുരം വഴി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്ക് അടക്കം അത്യാസന്ന നിലയിലുള്ള രോഗികളുമായി പോകുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കാതിരിക്കുക.
ചുരം വഴിയുള്ള യാത്രയില്‍ യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ചുരം സംരക്ഷണ സമിതിയെ ബന്ധപ്പെടാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam