സംസ്ഥാന സർക്കാർ ധനകാര്യ വകുപ്പിലും ഉപദേഷ്‌ടാവിനെ നിയമിക്കുന്നു

By Web TeamFirst Published Aug 4, 2019, 9:18 AM IST
Highlights

ഡോ തോമസ് ഐസകാണ് സംസ്ഥാന ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ധനകാര്യ വകുപ്പിലേക്കും ഉപദേഷ്ടാവിനെ നിയമിക്കുന്നു. സർക്കാരിന് വികസന വായ്‌പകൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉപദേശം നൽകുന്നതിനാണ് നിയമനം.

റിസർവ് ബാങ്കിൽ നിന്നോ, അല്ലെങ്കിൽ ഏതെങ്കിലും ദേശസാ‌ത്കൃത ബാങ്കിൽ നിന്നോ ഡപ്യൂട്ടി ജനറൽ മാനേജരായി വിരമിച്ചവർക്കാണ് അവസരം. ഏത് വിധത്തിലാണ് സംസ്ഥാന സർക്കാരിന് കീഴിലെ ട്രഷറി സംവിധാനങ്ങൾ പ്രവർത്തിക്കുന്നതെന്ന് അറിവുണ്ടാകണം.

അതേസമയം ഉപദേഷ്‌ടാവ് നിയമനത്തിന് പ്രായപരിധി നിശ്ചയിച്ചിട്ടില്ല. അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഈ മാസം 31 ആണ്. ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഡോ തോമസ് ഐസകാണ് സംസ്ഥാന ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി.

click me!