മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായില്ല; വിജ്ഞാപനം വൈകുന്നു, ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്ന് ഏറ്റെടുക്കാൻ കോൺഗ്രസ്

Published : May 19, 2026, 05:34 AM IST
satheesan cabinet

Synopsis

വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം വൈകുന്നു. വകുപ്പുകൾ സംബന്ധിച്ച തർക്കം തുടരുന്നതാണ് പ്രതിസന്ധി.

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം വൈകുന്നു. വകുപ്പുകൾ സംബന്ധിച്ച തർക്കം തുടരുന്നതാണ് പ്രതിസന്ധി. ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്ന് ഏറ്റെടുക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. പകരം ഫിഷറീസ് വേണമെന്ന ലീഗ് നിലപാടിൽ കോൺഗ്രസിനും ലത്തീൻ സഭയ്ക്കും എതിർപ്പുണ്ട്. കൃഷി വകുപ്പിനോട് ടി സിദ്ധിഖിന് താൽപര്യമില്ല.

സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റിട്ടും വി ഡി സതീശൻ ക്യാബിനറ്റിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം വൈകുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്നും കോൺഗ്രസ് ഏറ്റെടുക്കാൻ ആയിരുന്നു ധാരണ. ആ വകുപ്പ് റോജി എം ജോണിന് കൈമാറാനാണ് തീരുമാനം. പക്ഷേ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കണമെങ്കിൽ ഫിഷറീസ് അടക്കമുള്ള കോൺഗ്രസിന്റെ കയ്യിലുള്ള വകുപ്പ് വേണമെന്ന് ലീഗ് നിർബന്ധം പിടിച്ചു. ഫിഷറീസ് ലീഗിന് കൊടുക്കുന്നതിൽ കോൺഗ്രസിനും എതിരഭിപ്രായമുണ്ട്. ലത്തീൻ സഭയും എതിർപ്പ് അറിയിച്ചിരുന്നു. ഇങ്ങനെ ചില തർക്കങ്ങൾ കാരണമാണ് വകുപ്പ് വിജ്ഞാപനം വൈകുന്നത്. ഇന്ന് അധികം വൈകാതെ വിജ്ഞാപനം ഇറങ്ങും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗൺമാൻമാർ മർദിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും, എസ് ഐടിയെ നിയോഗിച്ച് ഇന്ന് ഉത്തരവ് വരും
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, 9 ജില്ലകളിൽ യെല്ലോ അലർട്ട്