ഇനി കടുത്ത ശിക്ഷ, വ്യാജമായി പേരും ലോഗോയും ഉപയോഗിക്കരുത്, കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര ആയുഷ് മന്ത്രാലയം

Published : Oct 11, 2024, 10:28 PM ISTUpdated : Oct 11, 2024, 10:29 PM IST
ഇനി കടുത്ത ശിക്ഷ, വ്യാജമായി പേരും ലോഗോയും ഉപയോഗിക്കരുത്, കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര ആയുഷ് മന്ത്രാലയം

Synopsis

വ്യാജവും അസാധുവായതുമായ സർട്ടിഫിക്കേഷനുകൾ നൽകുന്നതിനായി എൻസിഐഎസ്എമ്മിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കേഷൻ നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആയുഷ് മന്ത്രാലയം. മന്ത്രാലയത്തിന്റെയും എൻ സി ഐ എസ് എമ്മിന്റെയും പേരും ലോഗോയും അനധികൃതമായി ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ സംഘടനകൾ, സർട്ടിഫിക്കറ്റ്, ഔഷധങ്ങൾ തുടങ്ങിയവയിൽ ഔദ്യോഗിക സർട്ടിഫിക്കേഷൻ എന്ന രീതിയിൽ വ്യാജവും അസാധുവായതുമായ സർട്ടിഫിക്കേഷനുകൾ നൽകുന്നതിനായി എൻസിഐഎസ്എമ്മിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വിവിധ സംഘടനകൾ നടത്തുന്ന പരിശീലന പരിപാടികൾ, സെമിനാറുകൾ, ശിൽപ്പശാലകൾ എന്നിവയിലും എൻ.ജി.ഒ സംഘടനകൾ, ആയുർവേദ / യോഗയുമായി ബന്ധപ്പെട്ട് നടത്തുന്ന ചില ഹ്രസ്വകാല കോഴ്സുകൾക്ക് അധികാരിത വരുത്തുന്നതിനും ഇത്തരം ലോഗോ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇത്തരം നടപടികൾ കുറ്റകരമാണ്. ആയുഷ് മന്ത്രാലയം, എൻസിഐഎസ്എം എന്നിവ നേരിട്ട് നൽകുന്നതോ, ഔദ്യോഗികമായി അംഗീകരിച്ചതോ ആയ സർട്ടിഫിക്കേഷൻസ് മാത്രമാണ് സാധുവായവ. 

ഇത്തരത്തിൽ വഞ്ചനാപരമായി ലോഗോ ഉപയോഗിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം പ്രസ്തുത വ്യക്തികൾക്കെതിരെയും സംഘടനകൾക്കെതിരെയും 2023 ലെ എൻസിഐഎസ്എം റഗുലേഷനിലെ റഗുലേഷൻ 27 സബ് റഗുലേഷൻ (ഡി) പ്രകാരവും, ഭാരതീയ ന്യായ സംഹിത പ്രകാരവും കടുത്ത ശിക്ഷാനടപടി സ്വീകരിക്കുന്നതാണെന്ന് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ പത്രകുറിപ്പിൽ അറിയിച്ചു

കാര്‍ നിര്‍ത്തി അമ്മ പുറത്തിറങ്ങി, പിന്നാലെ കുഞ്ഞും, പൊടുന്നനെ റോഡ് വൻ ഗര്‍ത്തമായി, പേടിപ്പിക്കുന്ന ദൃശ്യങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഊരാളുങ്കൽ സൊസൈറ്റി കൊള്ള സംഘമായി മാറി, പിണറായിസത്തിന് ഫണ്ട് ചെയ്യുന്നതും ഊരാളുങ്കൽ'; അയ്യപ്പ സംഗമത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് അൻവര്‍
ഇങ്ങനെ മണ്ടത്തരം വിളിച്ചു പറയുന്ന രമേശ്‌ ചെന്നിത്തലയാണോ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത്; പരിഹസിച്ച് വി ശിവൻകുട്ടി