
ദില്ലി: നീറ്റ് പരീക്ഷാ നടത്തിപ്പിലെ സുരക്ഷയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) സുരക്ഷാ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണായക മേഖലകളിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ് ഏജൻസിയുടെ തീരുമാനം. സൈബർ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം, ഫോറൻസിക്സ് എന്നീ പ്രധാന വിഭാഗങ്ങളിലാണ് പുതിയ നിയമനങ്ങൾ.
പുതിയ പരിഷ്കാരങ്ങളിലൂടെ പേപ്പർ ചോർച്ച, ആൾമാറാട്ടം, മറ്റ് പരീക്ഷാ അട്ടിമറികൾ എന്നിവ തടയുന്നതിനും അന്വേഷിക്കുന്നതിനുമായി വിദഗ്ധർക്ക് പ്രത്യേക ചുമതല നൽകും. കുറ്റമറ്റ അന്വേഷണത്തിനും തട്ടിപ്പുകൾ തടയുന്നതിനുമായി സി.ബി.ഐ, ഐ.ബി, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, സംസ്ഥാന പൊലീസുകൾ എന്നിവയുമായി ചേർന്ന് ഏകോപിത അന്വേഷണവും സുരക്ഷാ പരിശോധനകളും നടത്തും. കൂടാതെ ഹൈടെക് തട്ടിപ്പുകൾ കണ്ടുപിടിക്കുന്നതിനായി ഡിജിറ്റൽ ഫോറൻസിക്സ് സംവിധാനവും ശക്തമാക്കും. 2026 നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ടുയർന്ന പേപ്പർ ചോർച്ച വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും പിന്നാലെയാണ് നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam