
ദില്ലി: എന്‍ഡിഎ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയിലധികമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ല്‍ രാജ്യത്ത് 74 വിമാനത്താവളങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇന്നത് 160 താണ്. മുംബൈ നഗരത്തിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ നവിമുംബൈ ഡിബി പാട്ടില്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
19647 കോടി രൂപ മുടക്കി നവീ മുംബൈയിലെ ഉൾവേ പനവേൽ മേഖലയിൽ 2866 ഏക്കർ ഭൂമിയില്‍ നിര്‍മ്മിച്ച വിമാനത്താവളത്തിന്‍റെ ആദ്യ ഘട്ട ഉദ്ഘാടനമാണ് ഇന്ന് നടന്നത്. വിമാന സര്‍വീസുകള്‍ ഡിസംബറില്‍ തുടങ്ങുമെന്നാണ് സുചന. ചടങ്ങില്‍ മുംബൈ ടണല്‍മെട്രോയുടെ അവസാന ഘട്ടം അടക്കം നിരവധി പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam