കൊല്ലത്ത് കോൺവെന്റിലെ കിണറ്റിൽ‍ കന്യാസ്ത്രീ മരിച്ച നിലയിൽ

Web Desk   | Asianet News
Published : Apr 16, 2021, 10:18 AM ISTUpdated : Apr 16, 2021, 10:32 AM IST
കൊല്ലത്ത് കോൺവെന്റിലെ കിണറ്റിൽ‍ കന്യാസ്ത്രീ മരിച്ച നിലയിൽ

Synopsis

ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറിൽ ഉണ്ടാകുമെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. 

കൊല്ലം: കുരീപ്പുഴ പയസ് വർക്കേഴ്സ് ഓഫ് സെൻ്റ് ജോസഫ് കോൺവെന്റിൽ കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാവുമ്പ സ്വദേശിനി മേബിൾജോസഫാണ് മരിച്ചത്. ഇവരുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.

ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറിൽ ഉണ്ടാകുമെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. രാവിലെ പ്രാർത്ഥനക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെതുടർന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിക്കുന്നതും കിണറ്റിൽ മൃതദേഹം കണ്ടെത്തിയതും.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്