Franco Mulakkal Case : ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസ്; വാദം പൂർത്തിയായി, വിധി 14 ന്

Published : Jan 10, 2022, 12:38 PM IST
Franco Mulakkal Case : ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസ്; വാദം പൂർത്തിയായി, വിധി 14 ന്

Synopsis

കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ബിഷപ്പുമാർ, വൈദികർ, കന്യാസ്ത്രീകൾ എന്നിവരടക്കം 83 സാക്ഷികളാണ് കേസിലുള്ളത്. 39 പേരെ  വിസ്തരിച്ചു.

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ (Franco Mulakkal പ്രതിയായ ബലാത്സംഗ കേസിൽ വാദം പൂർത്തിയായി. കോട്ടയം അഡീഷണൽ സെഷൻ കോടതി ഈ മാസം 14 ന് വിധി പറയും. 2019 ഏപ്രില്‍ ഒമ്പതിനാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്. കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ബിഷപ്പുമാർ, വൈദികർ, കന്യാസ്ത്രീകൾ എന്നിവരടക്കം 83 സാക്ഷികളാണ് കേസിലുള്ളത്. 39 പേരെ  വിസ്തരിച്ചു.

2019 നവംബറിലാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ബലാത്സംഗക്കേസിൽ വിചാരണ തുടങ്ങിയത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയ ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്‍റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തിയാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്‍തത്.  

ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വ‍ർഷം മുന്പാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 83 സാക്ഷികളാണ് കേസിലുള്ളത്.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം