
ദില്ലി: മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് ഉത്തർപ്രദേശിലെ നയതി മെഡിസിറ്റിയിൽ മലയാളികളടക്കമുള്ള നഴ്സുമാരുടെ സമരത്തിൽ. ആറ് മാസമായി ശമ്പളം മുടങ്ങിയതിനെ തുടർന്നാണ് 40 മലയാളികളടക്കം ഇരുനൂറിലേറെ ജീവനക്കാർ സമരത്തിനിറങ്ങിയത്. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്കു പോലും ആശുപത്രി ശമ്പളം നൽകുന്നില്ലെന്നും പലരേയും നിർബന്ധിത അവധിയിൽ വിടുകയാണെന്നും നഴ്സുമാർ ആരോപിച്ചു.
ശമ്പളം കൊടുക്കാതെ പലർക്കും പിരിച്ചുവിടൽ നോട്ടീസ് നൽകുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മലയാളികളടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിലെ ജീവനക്കാർക്കാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. എന്നലിക്കാര്യത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam