പൗരത്വ പ്രമേയം: ഐക്യകണ്ഠേന എന്ന പ്രയോഗം ഒഴിവാക്കണമെന്ന് ഒ രാജഗോപാൽ നിയമസഭയിൽ

Web Desk   | Asianet News
Published : Feb 03, 2020, 11:36 AM ISTUpdated : Feb 03, 2020, 05:59 PM IST
പൗരത്വ പ്രമേയം:  ഐക്യകണ്ഠേന എന്ന പ്രയോഗം ഒഴിവാക്കണമെന്ന് ഒ രാജഗോപാൽ നിയമസഭയിൽ

Synopsis

എതിര്‍പ്പ് അറിയിക്കാത്തതും വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നതും വലിയ വിവാദം ആയിരുന്നു. ഇതിന് പിന്നാലെയാണ് ഭേദഗതി നോട്ടീസുമായി രാജഗോപാൽ നിയമസഭയിൽ  എത്തിയത്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിൽ നിന്ന് ഐക്യകണ്ഠേന എന്ന പ്രയോഗം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎ ഒ രാജഗോപാൽ രംഗത്ത്. പ്രമേയം പാസാക്കാൻ ചേര്‍ന്ന പ്രത്യേക നിയമസഭാ യോഗത്തിനെത്തിയ രാജഗോപാൽ പ്രമേയത്തെ എതിര്‍ക്കുകയോ പ്രമേയത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. ഏക ബിജെപി എംഎൽഎ ആയ ഒ രാജഗോപാൽ എതിര്‍പ്പ് രേഖപ്പെടുത്താൻ തയ്യാറാകാതെ  ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി അംഗീകരിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കാൻ നിയമസഭക്ക് കഴിഞ്ഞതും. 

തുടര്‍ന്ന് വായിക്കാം: പൗരത്വ പ്രമേയം : ഒ രാജഗോപാലിന് തെറ്റിയതെവിടെ ? വെട്ടിലായി ബിജെപി...

വലിയ എതിര്‍പ്പാണ് ഇതെ തുടര്‍ന്ന് ഒ രാജഗോപാലിനെതിരെ പാര്‍ട്ടിക്കകത്ത് ഉയര്‍ന്നത്. ഭൂരിപക്ഷമുള്ളതിനാൽ എതിര്‍ത്തിട്ട് കാര്യമെന്തെന്നായിരുന്നു അന്ന് നിലപാടെങ്കിൽ പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഭേദഗതി നോട്ടീസ് നൽകാൻ ഇപ്പോൾ  ഒ രാജഗോപാൽ സന്നദ്ധനായതെന്നാണ് സൂചന. 

തുടര്‍ന്ന് വായിക്കാം: 'എന്തുകൊണ്ട് പൗരത്വ പ്രമേയത്തെ എതിർത്ത് കൈ പൊക്കിയില്ല', വിശദീകരിച്ച് ഒ രാജഗോപാൽ...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെട്ടെന്നുള്ള പ്രകോപനമല്ല, പ്രേമനൈര്യാശ്യത്തിൽ ആസൂത്രിതമായ കൊല; ചിത്രപ്രിയ കേസിൽ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
എൽപിജി പ്രതിസന്ധിയിൽ 3 സുപ്രധാന തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ; മുൻഗണന ക്രമം, മോണിറ്ററിംഗ് കമ്മറ്റി, സിലണ്ടർ പരിധി കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടും