മലയാളികൾക്ക് പ്രിയപ്പെട്ട നേതാവായിരുന്നു സുഷമ സ്വരാജ്; ഒ രാജ​ഗോപാൽ

Published : Aug 07, 2019, 12:19 PM ISTUpdated : Aug 07, 2019, 12:21 PM IST
മലയാളികൾക്ക് പ്രിയപ്പെട്ട നേതാവായിരുന്നു സുഷമ സ്വരാജ്; ഒ രാജ​ഗോപാൽ

Synopsis

കേരളത്തെ ഏറെ സ്നേഹിക്കുകയും  മലയാളികൾക്ക് പ്രിയപ്പെട്ട നേതാവുമായിരുന്നു സുഷമ സ്വരാജെന്ന് രാജ​ഗോപാൽ പറഞ്ഞു.

തിരുവനന്തപുരം: അന്തരിച്ച ഇന്ത്യയുടെ മുന്‍ വിദേശകാര്യ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബിജെപി നേതാവ് ഒ രാജ​ഗോപാൽ. കേരളത്തെ ഏറെ സ്നേഹിക്കുകയും  മലയാളികൾക്ക് പ്രിയപ്പെട്ട നേതാവുമായിരുന്നു സുഷമ സ്വരാജെന്ന് രാജ​ഗോപാൽ പറഞ്ഞു.

സുഷമ സ്വരാജിന്റെ അകാലവിയോ​ഗത്തിൽ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ലോക നേതാക്കൾ അടക്കം നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയിലായിരുന്നു സുഷമ സ്വരാജിന്‍റെ അന്ത്യം. 

എയിംസില്‍ നിന്ന് പുലര്‍ച്ചയോടെ ഭൗതികശരീരം ദില്ലിയിലെ വസതിയിലെത്തിച്ചു. ഇന്ന് രാവിലെ 11 മണി വരെ മൃതദേഹം ദില്ലിയിലെ വസതിയിലും ശേഷം 12 മുതൽ മൂന്ന് മണി വരെ ബിജെപി ആസ്ഥാനത്തും പൊതുദർശനത്തിന് വയ്ക്കും. ഇതിനുശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പോറ്റിയെ കേറ്റിയെ' പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികൾ ഉടനില്ല; പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും
രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും