കെ സുരേന്ദ്രന്‍റെ മകൾക്കെതിരെ മോശം കമന്‍റിട്ട പ്രവാസിക്ക് എതിരെ കേസെടുത്ത് പൊലീസ്

Published : Jan 26, 2021, 10:17 AM IST
കെ സുരേന്ദ്രന്‍റെ മകൾക്കെതിരെ മോശം കമന്‍റിട്ട പ്രവാസിക്ക് എതിരെ കേസെടുത്ത് പൊലീസ്

Synopsis

ഖത്തറിൽ ജോലി ചെയ്യുന്ന അജിനാസ് എന്നയാൾക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലാ പ്രസിഡന്‍റിന്‍റെ പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

കോഴിക്കോട്: ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച്, ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് കീഴെ അദ്ദേഹത്തിന്‍റെ മകൾക്കെതിരെ മോശം കമന്‍റിട്ടയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഖത്തറിൽ ജോലി ചെയ്യുന്ന അജിനാസ് എന്നയാൾക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് വി കെ സജീവന്‍റെ പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

'എന്‍റെ മകൾ, എന്‍റെ അഭിമാനം' എന്ന കുറിപ്പോടെയാണ് കെ സുരേന്ദ്രൻ മകളുമൊത്തുള്ള ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. അതിന് താഴെയാണ് തീർത്തും മോശം ഭാഷയിൽ ഇയാൾ കമന്‍റ് പോസ്റ്റ് ചെയ്തത്. അജ്നാസ് അജ്നാസ് എന്നായിരുന്നു സമൂഹമാധ്യമത്തിലെ ഇയാളുടെ ഐഡിയുടെ പേര്. കമന്‍റ് പിന്നീട് ഡിലീറ്റ് ചെയ്ത് കളഞ്ഞു. 

സമൂഹമാധ്യമങ്ങളിൽ മോശം രീതിയിൽ സ്ത്രീകളെയും കുട്ടികളെയും സൈബർ ആക്രമണം നടത്തുകയും മാനസികമായി തളർത്തുകയും ചെയ്യുന്നതിനെതിരെ ഡബ്ല്യുസിസി അടക്കമുള്ള വിവിധ വനിതാ സംഘടനകൾ പല കാലങ്ങളായി വലിയ രീതിയിൽ പ്രചാരണപരിപാടികളടക്കം നടത്തി വന്നിരുന്നു. 

PREV
click me!

Recommended Stories

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍
മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി