പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശങ്ങൾ; യൂട്യൂബർക്കെതിരെ പരാതി നൽകി യൂത്ത് ലീഗ്

Published : Jul 15, 2026, 08:37 PM IST
P K Kunhalikutty YouTuber

Synopsis

BRAHMA COGNITION എന്ന യൂട്യൂബ് ചാനലിനെതിരെയാണ് യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പരാതി നൽകിയത്. യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ഷാഫി കാടേങ്ങൽ ആണ് പരാതി നൽകിയത്.

മലപ്പുറം: വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ യൂട്യൂബർക്കെതിരെ പരാതി നൽകി യൂത്ത് ലീഗ്. മലപ്പുറം പൊലീസിലാണ് പരാതി നൽകിയത്. BRAHMA COGNITION എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി. തിരുവനന്തപുരത്തെ പരിപാടിയിൽ പി കെ കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട് മതസ്പർദ്ധ ഉണ്ടാക്കുന്നതും അശ്ലീലവുമായ പരാമർശങ്ങളാണ് വീഡിയോയിലെന്ന് യൂത്ത് ലീഗ് പരാതിയില്‍ പറയുന്നു. യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ഷാഫി കാടേങ്ങൽ ആണ് പരാതി നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒന്നര വയസുകാരന്‍റെ മരണം; ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡ്, അനസ്തേഷ്യ നൽകേണ്ടിയിരുന്നില്ലെന്ന് വിലയിരുത്തല്‍
ശരണ്യയുടെ മരണത്തിൽ ദുരൂഹത? അഞ്ച് യുവാക്കളോടൊപ്പം ഹൗസ് ബോട്ടിൽ നിൽക്കുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു