തിരുവാഭരണ ഘോഷയാത്ര കടന്നു പോകുമ്പോള്‍ മത്സ്യമാംസ ശാലകള്‍ അടച്ചിടണം; ഉത്തരവില്‍ ഉറച്ച് അധികൃതര്‍

Published : Jan 14, 2020, 02:24 PM ISTUpdated : Jan 14, 2020, 07:12 PM IST
തിരുവാഭരണ ഘോഷയാത്ര കടന്നു പോകുമ്പോള്‍ മത്സ്യമാംസ ശാലകള്‍ അടച്ചിടണം; ഉത്തരവില്‍ ഉറച്ച്  അധികൃതര്‍

Synopsis

വർഷങ്ങളായി തുടരുന്ന നടപടിയാണിതെന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അനാവശ്യ വിവാദമാണെന്നും വടശ്ശേരിക്കര പഞ്ചായത്ത്.

പത്തനംതിട്ട: തിരുവാഭരണഘോഷയാത്ര കടന്ന് പോകുന്നത് പരിഗണിച്ച് വടശ്ശേരിക്കരയിൽ  ഇന്നലെയും ഇന്നും മത്സ്യമാംസ വ്യാപാരം നിർത്തിവയ്ക്കണമെന്ന പഞ്ചായത്തിന്റെ നിർദ്ദേശത്തിൽ തദ്ദേശഭരണമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. വർഷങ്ങളായി തുടരുന്ന നടപടിയാണിതെന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അനാവശ്യ വിവാദമാണെന്നും പഞ്ചായത്ത് മറുപടി നൽകി.

ഇറച്ചിക്കടകൾ, കോഴിക്കടകൾ, മീൻ വിൽക്കുന്ന കടകൾ എന്നിവയുടെ പ്രവർത്തനം ഇന്നലെയും ഇന്നും  നിർത്തിവയ്ക്കണമെന്നായിരുന്നു  പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശം. പഞ്ചായത്തിൻറെ നടപടിയെ എതിർത്തും അനുകൂലിച്ചും വലിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. അതിന് പിന്നാലെയാണ് തദ്ദേശഭരണമന്ത്രി എസി മൊയ്തീന്‍റെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടത്. 

വർഷങ്ങൾക്ക് മുമ്പ് ഘോഷയാത്രക്കിടെ തീർത്ഥാടകർ കുളിക്കുമ്പോള്‍ നദയിൽ അറവു മാലിന്യങ്ങളും അവശിഷ്ടങ്ങളും പൊന്തിയ സംഭവം നടന്നിരുന്നു. അന്നു മുതലാണ് എല്ലാ വര്‍ഷവും ഇത്തരത്തിലൊരു നിർദ്ദേശം നൽകുന്നതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. ഘോഷയാത്ര കടന്ന് പോയതിന് പിന്നാലെ കടകളെല്ലാം തുറക്കാറാണ് പതിവെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാലപ്പള്ളിയും സെക്രട്ടറി ജ്യോതിയും വിശദീകരിക്കുന്നു. അനാവശ്യവിവാദമെന്ന പഞ്ചായത്തിന്‍റെ വിശദീകരണത്തിനൊപ്പമാണ് നിലവിൽ സര്‍ക്കാരും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി