വാഹനം തടഞ്ഞ സംഭവം: `കേസെടുക്കാൻ പറഞ്ഞിട്ടില്ല'; പ്രതിഷേധം അതിരു കടക്കുന്നുണ്ടോ എന്ന് സമരക്കാർ ആലോചിക്കട്ടെയെന്ന് മന്ത്രി ഒജെ ജനീഷ്

Published : Oct 02, 2026, 07:18 AM IST
O J Janeesh

Synopsis

വാഹനം തടഞ്ഞ സംഭവത്തിൽ കേസെടുക്കാൻ പറഞ്ഞിട്ടില്ലെന്ന് ഒജെ ജനീഷ്. പ്രതിഷേധം അതിരു കടക്കുന്നുണ്ടോ എന്ന് സമരക്കാർ ആലോചിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: വാഹനം തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ഒജെ ജനീഷ്. പ്രതിഷേധം അതിരു കടക്കുന്നുണ്ടോ എന്ന് സമരക്കാർ ആലോചിക്കട്ടെയെന്നും തന്നെ തടഞ്ഞതിന് കേസെടുക്കാൻ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ വാഹനം തടഞ്ഞാൽ പൊലീസ് കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രതിഷേധങ്ങൾക്കിടെ ഒജെ ജനീഷ് തലസ്ഥാനത്ത് എത്തി. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് മന്ത്രിമാർക്കെതിരായ യുവമോർച്ച, ബിജെപി കരിങ്കൊടി പ്രതിഷേധം തുടരുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ മന്ത്രി ഒ ജെ ജനീഷ് ഇന്ന് കൊല്ലത്ത് എത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തിനിടെ കൊല്ലത്ത് യൂത്ത് കോൺഗ്രസുകാർ അമിത് ഷായെ കരിങ്കൊടി കാണിച്ചതോടെയായിരുന്നു പ്രതിഷേധ പരമ്പരയുടെ തുടക്കം. ഒ ജെ ജനീഷിന് നേരെ ജില്ലയിൽ വ്യാപക പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് നടന്ന യൂത്ത് കോൺഗ്രസ് - എസ്എഫ്ഐ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ജനീഷിന് നേരെ ഇന്നലെ ഡിവൈഎഫ്ഐ പ്രതിഷേധവും നടന്നിരുന്നു. എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടർ പ്രതിഷേധങ്ങൾക്കുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ജനീഷ് പങ്കെടുക്കുന്ന യൂത്ത് കോൺഗ്രസ് ജൻ ഇന്ത്യാ മൂവ്മെൻ്റ് പദയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കൊല്ലത്ത് നടക്കും. കെ സി വേണുഗോപാൽ എംപിയാണ് ഉദ്ഘാടനം. കെ സി വേണുഗോപാലിന് നേരെയും പ്രതിഷേധത്തിനുള്ള സാധ്യത മുന്നിൽ കണ്ട് പൊലീസ് ജാഗ്രതയിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തലസ്ഥാനത്തെ സംഘർഷം: അക്രമങ്ങളിൽ പരസ്പരം പഴിചാരി യൂത്ത് കോൺഗ്രസും എസ്എഫ്ഐയും; സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലും പ്രതിഷേധത്തിന് സാധ്യത
Malayalam News Live: വാഹനം തടഞ്ഞ സംഭവം - `കേസെടുക്കാൻ പറഞ്ഞിട്ടില്ല'; പ്രതിഷേധം അതിരു കടക്കുന്നുണ്ടോ എന്ന് സമരക്കാർ ആലോചിക്കട്ടെയെന്ന് മന്ത്രി ഒജെ ജനീഷ്