ആലപ്പുഴയിൽ വയോധികൻ കടത്തിണ്ണയിൽ മരിച്ച നിലയിൽ; മദ്യം കിട്ടാത്തതിൽ അസ്വസ്ഥനായിരുന്നെന്ന് നാട്ടുകാര്‍

Published : Mar 28, 2020, 11:07 AM ISTUpdated : Mar 28, 2020, 11:36 AM IST
ആലപ്പുഴയിൽ വയോധികൻ കടത്തിണ്ണയിൽ  മരിച്ച നിലയിൽ; മദ്യം കിട്ടാത്തതിൽ അസ്വസ്ഥനായിരുന്നെന്ന് നാട്ടുകാര്‍

Synopsis

കഴിഞ്ഞ ദിവസങ്ങളിൽ പലരോടും മദ്യം ചോദിച്ചു നടന്നിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.  തൊട്ടടുത്ത ഷാപ്പിലും പലവട്ടം പോയി 

ആലപ്പുഴ: ആലപ്പുഴ കിടങ്ങംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിനു സമീപം കടത്തിണ്ണയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി .കാർത്തികപ്പള്ളി സ്വദേശി ഹരിദാസൻ ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. പൊലീസെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. 

മദ്യം കിട്ടാത്തത് മൂലം കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നുണ്ട് . പലരോടും മദ്യം ചോദിച്ചു നടന്ന ഇയാള്‍ തൊട്ടടുത്ത ഷാപ്പിലും പലവട്ടം പോയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുള്ളുവൻ  പാട്ട് കലാകാരൻ കൂടിയാണ്  മരിച്ച ഹരിദാസൻ

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം