ഓം പ്രകാശ് മാഥൂർ കേരള ​ഗവർണറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും, ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

Published : Oct 23, 2026, 06:59 AM IST
Om Prakash Mathur

Synopsis

കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12.30 യോടെ ആയിരിക്കും സത്യപ്രതിജ്ഞ. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും.

തിരുവനന്തപുരം: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12.30 യോടെ ആയിരിക്കും സത്യപ്രതിജ്ഞ. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുക്കും. കേരളത്തിന്റെ 29ാമത് ഗവർണർ ആയാണ് ഓംപ്രകാശ് മാഥൂർ ചുമതല ഏൽക്കുന്നത്. സിക്കിം ഗവർണറായിരിക്കെയാണ് മാഥുർ കേരള ഗവർണറായി നിയമിതനാകുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ പങ്കെടുക്കും. ചടങ്ങുകൾക്കു ശേഷം ലോക് ഭവനിൽ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. രാജേന്ദ്ര ആർലേക്കറുടെ പിൻഗാമിയായാണ് മാഥൂർ എത്തുന്നത്.

ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ കോമ്പൗണ്ട് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ ഓം പ്രകാശ് മാതുറിനെ സ്വീകരിച്ചു. ചടങ്ങിൽ മറ്റ് മത്രിമാർ, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയർ വി വി രാജേഷ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്: പിണറായി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല; തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്ന തീരുമാനത്തിൽ ഇഡിയും
Malayalam News Live: ഓം പ്രകാശ് മാഥൂർ കേരള ​ഗവർണറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും, ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും