അതിരുവിട്ട് ഓണാഘോഷം; വിദ്യാര്‍ത്ഥികൾ ക്യാമ്പസിലെത്തിയത് രൂപമാറ്റം വരുത്തിയ കാറുകളുമായി, കേസെടുത്ത് പൊലീസ്

Published : Aug 28, 2025, 01:01 PM IST
Student

Synopsis

മലപ്പുറം വെളിയങ്കോട് എംടിഎം കോളേജിലെ ഓണാഘോഷത്തില്‍ അതിരുവിട്ട് വിദ്യാര്‍ത്ഥികൾ

മലപ്പുറം: ഓണാഘോഷം അതിരുവിട്ടപ്പോൾ ഇടപ്പെട്ട് പൊലീസ്. മലപ്പുറം വെളിയങ്കോട് എംടിഎം കോളേജിലെ ഓണാഘോഷത്തില്‍ വിദ്യാർഥികൾ ഓണാഘോഷത്തിന് കൊണ്ടുവന്ന വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രൂപമാറ്റം വരുത്തിയ ആറു കാറുകളാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പെരുമ്പടപ്പ് പൊലീസാണ് വാഹനങ്ങൾ പിടികൂടിയത്. വിദ്യാർഥികൾ അപകടം ഉണ്ടാക്കുന്ന വിധം വാഹനം ഓടിച്ചെന്നാണ് പൊലീസ് പറയുന്നത്. പിഴ ചുമത്തുകയും വാഹനം ഓടിച്ചവർക്കെതിരെ കേസെടുക്കുകയും ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ ബ്ലോക്ക് മണിക്കൂറുകളോളം ഇരുട്ടിലായി; വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു
ഇടപ്പള്ളി റീഗൽ ജ്വല്ലറിയിൽ ആറര പവൻ്റെ ആഭരണങ്ങൾ മോഷ്ടിച്ചത് ജീവനക്കാരനെന്ന് പൊലീസ്, പ്രതിയെ അറസ്റ്റ് ചെയ്തു