
തിരുവനന്തപുരം: ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ട് തിരുവനന്തപുരം കനകക്കുന്നിൽ ഓണം വാരാഘോഷത്തിന്റെ കൊടിയേറി. മന്ത്രി പിസി വിഷ്ണുനാഥ് ആണ് പതാക ഉയർത്തിയത്. ശശി തരൂർ എംപി എംഎൽഎമാരായ എം വിൻസെന്റ്, എം ആർ ബൈജു, ജി സ്റ്റീഫൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും പര്യടനം നടത്തി ഘോഷയാത്രയോടു കൂടിയാണ് പതാക കനകക്കുന്നിൽ എത്തിച്ചത്. ഓണം വാരാഘോഷത്തിന്റെയും ഭാഗമായി ശശി തരൂർ ഫുഡ് കോർട്ട് ഉദ്ഘാടനം ചെയ്തു. വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം മന്ത്രി കെ മുരളീധരൻ നിർവഹിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam