
കൊച്ചി: പ്രതിപക്ഷ കൗണ്‍സിലര്‍മാരിൽ നിന്ന് പൊലീസ് സംരക്ഷണം തേടി തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഹൈക്കോടതിയെ സമീപിച്ചു. നാളെ നഗരസഭാ കൗൺസിൽ യോഗം ചേരാനിരിക്കെയാണ് ചെയർപേഴ്സന്‍റെ നിയമ നടപടി.
പ്രതിപക്ഷ കൗണ്‍സിലര്‍മാരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. തൃക്കാക്കരയിലെ പണക്കിഴി വിവാദത്തിന് പിന്നാലെ നഗരസഭാധ്യക്ഷയെ പ്രതിപക്ഷ എൽ ഡി എഫ് അംഗങ്ങൾ തടഞ്ഞിരുന്നു. തുടർന്ന് ദിവസങ്ങളോളം എൽ ഡി എഫ് – യുഡിഎഫ് അംഗങ്ങൾ തമ്മിൽ സംഘർഷവും വാക്കേറ്റവും തുടർന്നു. നഗരസഭയുടെ പ്രവർത്തനം തടസപ്പെടരുതെന്നും ഇതിനാവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam