സംസ്ഥാനത്ത് ഓണക്കിറ്റിന്‍റെ വിതരണം തുടങ്ങി; പ്രാദേശിക തലത്തില്‍ തിങ്കളാഴ്ച മുതല്‍

By Web TeamFirst Published Jul 31, 2021, 12:01 PM IST
Highlights

ഓഗസ്റ്റ് 18 വരെയാണ് ഓണക്കിറ്റ് വിതരണം. സംസ്ഥാനത്തെ ഓണച്ചന്തകൾ ഓഗസ്റ്റ് 10 ന് തുടങ്ങുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റിന്‍റെ വിതരണം തുടങ്ങി. തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് വിതരണം ഉദ്ഘാടനം ചെയ്തത്. തിങ്കളഴ്ച മുതലാണ് പ്രാദേശിക തലത്തിലെ വിതരണം. ഇടപ്പഴിഞ്ഞിയിലെ റേഷൻ കടയിൽ നിന്ന് ബേബി എന്ന വീട്ടമ്മയാണ്  മന്ത്രിയുടെ കയിൽ നിന്ന് ആദ്യ കിറ്റ് ഏറ്റുവാങ്ങിയത്. പ്രതിസന്ധിയുടെ കാലത്തെ സര്‍ക്കാറിന്‍റെ താങ്ങിൽ വലിയ ആശ്വാസമാണ് കിറ്റെന്ന് ബേബി പറയുന്നു.

86 ലക്ഷം കാർഡ് ഉടമൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. ഒരു കിലോ പ‌ഞ്ചസാര, അരക്കിലോ വീതം വെളിച്ചെണ്ണ, ചെറുപയർ, 250 ഗ്രാം തുരവരപ്പരിപ്പ്,  100 ഗ്രാം തേയില, മുളക്പൊടി, മഞ്ഞൾ,  സേമിയ അല്ലെങ്കിൽ പാലട  അരക്കിലോ, ഉണക്കലരി, കശുവണ്ടിപരിപ്പ്, നെയ്യ്,  ഉപ്പേരി, ഒരുകിലോ ആട്ട, ഒരു  സോപ്പ് എന്നിവയാണ് കിറ്റിലുള്ളത്. ബിസ്ക്കറ്റിന് പകരം ഇത്തവണ ഏലക്ക നൽകുന്നു. ഗുണമേന്മ ഉറപ്പാക്കിയാണ് കിറ്റ് വിതരണമെന്ന് ഭക്ഷ്യമന്ത്രി മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 18 വരെയാണ് ഓണക്കിറ്റ് വിതരണം. സംസ്ഥാനത്തെ ഓണച്ചന്തകൾ ഓഗസ്റ്റ് 10 ന് തുടങ്ങുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!