
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ജുലൈ മാസത്തെയും ഓഗസ്റ്റിലെയും കിറ്റുകൾ ഒരുമിച്ച് ചേർത്തായിരിക്കും സ്പെഷ്യൽ കിറ്റ്. 84 ലക്ഷം സ്പെഷ്യൽ കിറ്റാണ് വിതരണം ചെയ്യുക. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും അനുവദിക്കും.
തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരൻ ഹർഷാദിന്റെ കുടുംബത്തിന് സഹായധനം അനുവദിച്ചു. 20 ലക്ഷം രൂപ ഹർഷാദിന്റെ കുടുംബത്തിന് അനുവദിച്ചു. ഇതിൽ 10 ലക്ഷം വീട് നിർമാണം പൂർത്തിയാക്കാൻ നൽകും. ആശ്രിതയ്ക്ക് സർക്കാർ ജോലി നൽകും.18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കും. ഈ മാസം 21 മുതൽ നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കാൻ ഗവർണ്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അതേ സമയം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കറിൻറെ സസ്പെൻഷൻ പിൻവലിക്കുന്നത് മന്ത്രിസഭാ യോഗം ചർച്ച ചെയ്തില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam