ഒന്നരമാസം മുമ്പ് അമ്പലമുക്കിലെ വീട്ടിൽ കയറി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്  

Published : Oct 30, 2022, 07:54 AM ISTUpdated : Oct 30, 2022, 07:55 AM IST
ഒന്നരമാസം മുമ്പ് അമ്പലമുക്കിലെ വീട്ടിൽ കയറി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്  

Synopsis

മോഷണം നടന്നില്ല. ദൃശ്യങ്ങളടക്കം കൃത്യമായി പരാതി നൽകിയിട്ടും പ്രതിയെ പിടിക്കാൻ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല.  

തിരുവനന്തപുരം : കുറവന്‍കോണത്ത് വീടിനകത്ത് കടക്കാൻ ശ്രമിച്ച അജ്ഞാതനോട് സാമ്യമുള്ളയാള്‍ അമ്പമുക്കിലെ വീട്ടിൽ കയറാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്. തിരുവോണ ദിവസം രാത്രി വൈകി ഒരാൾ അമ്പലമുക്കിലെ വീട്ടിൽ കയറാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ്ന്യൂസിന് ലഭിച്ചു. പ്രതിയടക്കമുള്ള ദൃശ്യം സഹിതം പേരൂര്‍ക്കട പൊലീസിന് പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാനായില്ല.

തിരുവോണ ദിവസം രാത്രി രണ്ട് മണിയോടെയാണ് അജ്ഞാതൻ വീട്ടിലെത്തിയത്. കുറവൻ കോണത്തിന് സമാനമായ രീതിയിൽ ടെറസ് ഭാഗത്ത് കൂടിയാണ് ഇയാൾ വീട്ടിലേക്ക് കടന്നത്. അതിന് ശേഷം സിസിടിവി ശ്രദ്ധയിൽപ്പെട്ടതോടെ ഇലക്ട്രിക് ഫ്യൂസ് ഊരി. ഇതോടെ സിസിടിവി ഓഫായി. പിറ്റേ ദിവസമാണ് വീട്ടുടമസ്ഥരുടെ ശ്രദ്ധയിലിത് പതിഞ്ഞത്. മോഷണം നടന്നില്ല. ദൃശ്യങ്ങളടക്കം കൃത്യമായി പരാതി നൽകിയിട്ടും പ്രതിയെ പിടിക്കാൻ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല.  

അതിനിടെ മ്യൂസിയത്തിൽ സ്ത്രീയെ ആക്രമിച്ച പ്രതിയെ കുറിച്ച് നിർണായക സൂചന കിട്ടിയെന്നാണ് പൊലീസ് അറിയിക്കുന്നത്. അക്രമിയെത്തിയ വാഹനം കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്