പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ വഴിയിൽ തടയുകയും ദേഹത്ത് കയറിപ്പിടിക്കുകയും ചെയ്തു; ഓച്ചിറ സ്വദേശിക്ക് ഒന്നരവർഷം തടവ്

Published : Feb 27, 2026, 07:50 PM IST
accused court verdict in a harassment case.

Synopsis

പ്രണയാഭ്യർത്ഥന നിരസിച്ചതിൻ്റെ പേരിൽ യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി അപമാനിച്ച കേസിൽ പ്രതിക്ക് ഒന്നര വർഷം തടവുശിക്ഷ. 2019-ൽ മാന്നാർ മഹാദേവ ക്ഷേത്രത്തിന് സമീപം നടന്ന സംഭവത്തിൽ ഏഴുവർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കായംകുളം ജില്ലാ സെഷൻസ് കോടതിയുടെ വിധി.

കായംകുളം: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ദേഹത്ത് കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് ഒന്നരവർഷം തടവുശിക്ഷ വിധിച്ചു. ഓച്ചിറ വില്ലേജ് പായിക്കുഴി മുറിയിൽ തോണ്ടുകണ്ടത്തിൽ വീട്ടിൽ ഇൻസാഫിനെയാണ് (33) ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണൻ ശിക്ഷിച്ചത്. 2019 ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് 12 മണിയോടെ മാന്നാർ മഹാദേവ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. പരുമലയിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായിരുന്ന പ്രതി, അന്ന് വിദ്യാർത്ഥിനിയായിരുന്ന യുവതിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തിരുന്നു. തന്റെ പ്രണയാഭ്യർത്ഥന യുവതി നിരസിച്ചതിലുള്ള വിരോധം മൂലം യുവതിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പ്രതി പെരുമാറുകയായിരുന്നു.

മാന്നാർ പോലീസ് സബ് ഇൻസ്പെക്ടർ സോമൻ രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി കോരയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ഏഴുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പ്രതിക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്. കായംകുളം: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ദേഹത്ത് കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് ഒന്നരവർഷം തടവുശിക്ഷ വിധിച്ചു. ഓച്ചിറ വില്ലേജ് പായിക്കുഴി മുറിയിൽ തോണ്ടുകണ്ടത്തിൽ വീട്ടിൽ ഇൻസാഫിനെയാണ് (33) ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണൻ ശിക്ഷിച്ചത്.

2019 ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് 12 മണിയോടെ മാന്നാർ മഹാദേവ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. പരുമലയിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായിരുന്ന പ്രതി, അന്ന് വിദ്യാർത്ഥിനിയായിരുന്ന യുവതിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തിരുന്നു. തന്റെ പ്രണയാഭ്യർത്ഥന യുവതി നിരസിച്ചതിലുള്ള വിരോധം മൂലം യുവതിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പ്രതി പെരുമാറുകയായിരുന്നു. മാന്നാർ പോലീസ് സബ് ഇൻസ്പെക്ടർ സോമൻ രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി കോരയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ഏഴുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പ്രതിക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആറ്റുകാൽ പൊങ്കാല; മാർച്ച് 3 ന് അവധി; തലേദിവസവും അവധി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്ന് മേയർ വിവി രാജേഷ്
2365 കോടി രൂപയുടെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്ന കേര പദ്ധതി, സംസ്ഥാന തല ഉദ്ഘാടനം മാർച്ച് 2 നു ചേർത്തലയിൽ