
മലപ്പുറം: മലപ്പുറത്ത് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾക്ക് രോഗമുക്തി. കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വണ്ടൂർ വാണിയമ്പലം സ്വദേശിനിയെ ആണ് രോഗമുക്തി നേടിയതിനെ തുടർന്ന് വീട്ടിലേക്ക് വിടാനൊരുങ്ങുന്നത്.
കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം മഞ്ചേരി ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇവർ. ഉംറയ്ക്കായി സൗദി അറേബ്യേയിലേക്ക് പോയി തിരിച്ചു വന്നപ്പോൾ ആണ് ഇവർക്ക് വൈറസ് ബാധയുണ്ടായത്. മാർച്ച് 16-നാണ് ഇവർക്ക് വൈറസ് ബാധയുണ്ടായതായി സ്ഥിരീകരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam