മലപ്പുറത്ത് കര്‍ഷകന്‍ വയലില്‍ കുഴഞ്ഞുവീണ് മരിച്ചു; ദേഹമാസകലം പൊള്ളലേറ്റ നിലയില്‍

Published : Feb 21, 2020, 02:37 PM ISTUpdated : Feb 22, 2020, 01:01 PM IST
മലപ്പുറത്ത് കര്‍ഷകന്‍ വയലില്‍ കുഴഞ്ഞുവീണ് മരിച്ചു; ദേഹമാസകലം പൊള്ളലേറ്റ നിലയില്‍

Synopsis

രാവിലെ ഒമ്പത് മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം വയലില്‍ പണിക്ക് പോയതായിരുന്നു സുധികുമാര്‍.

മലപ്പുറം: മലപ്പുറത്ത് കര്‍ഷകന്‍ വയലില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരുന്നാവായയിലെ കുറ്റിയത്ത് സുധി കുമാറിനെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ദേഹമാസകലം പൊള്ളലേറ്റതിന്‍റെ പാടുകളും കരിവാളിപ്പുമുണ്ട്. രാവിലെ ഒമ്പത് മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം വയലില്‍ ജോലിക്ക് പോയതായിരുന്നു സുധികുമാര്‍. സുഹൃത്തുക്കള്‍ പിന്നീട് പള്ളിയില്‍ പോകാനായി വയലില്‍ നിന്നും തിരിച്ചുപോന്നു. ഇയാളെ ഫോണില്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ തിരിച്ച് വയലിലെത്തിയപ്പോഴാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മരണകാരണം സൂര്യാതപമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. മരണം സൂര്യാതപം ഏറ്റെന്ന് പറയാനാകില്ലെന്ന് മലപ്പുറം ഡിഎംഒ പ്രതികരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ അറിയാനാകൂ. മരണശേഷവും ശരീരത്തിൽ പൊള്ളലുണ്ടാകാൻ സാധ്യതയുണ്ട്. രാവിലെ 8 മണി മുതലാണ് ഇയാൾ വയലിലുണ്ടായിരുന്നത്. 11.30നാണ് മരണം. ഇത് സാധാരണയായി സൂര്യാതപം ഏൽക്കുന്ന സമയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേമം മോഡൽ പ്രഖ്യാപനത്തിന് ബിജെപി, നിയമ സഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങി; നിയമസഭാ ചർച്ചകൾ ഇന്ന് മുതൽ
ക്വട്ടേഷൻ നൽകിയ ആ മാഡം ആര്? പള്‍സര്‍ സുനിയുടെ മൊഴിയിൽ പറഞ്ഞ സ്ത്രീയെ കുറിച്ച് പൊലീസ് അന്വേഷിച്ചില്ലെന്ന് കോടതി