
കൊച്ചി: എറണാകുളം അങ്കമാലിയിൽ ബാറിലുണ്ടായ അടിപിടിക്കിടെ യുവാവിനെ കുത്തിക്കൊന്ന കേസിൽ എട്ട് പേർ കസ്റ്റഡിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആഷിക് മനോഹരനാണ് കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.
അങ്കമാലിയിലെ ഹിൽസ് പാർക്ക് ബാറിൽ വെച്ചാണ് ആഷിക് മനോഹരനും പ്രതികളും ഏറ്റുമുട്ടിയത്. വാക്കേറ്റം കയ്യാങ്കളിയിലെത്തി. കരുതിക്കൂട്ടിയെത്തിയ എട്ടംഗ സംഘം ബിയർ കുപ്പികളും സോഡാ കുപ്പികളും ഉപയോഗിച്ച് ആഷിക്കിനെ കുത്തി. ആശുപത്രിയെത്തിച്ചെങ്കിലും ആഷിക് മരിച്ചു. നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ആഷിക് മനോഹരൻ. അങ്കമാലി പൊലീസും ഫോറൻസിക് സംഘവും ബാറിൽ പരിശോധന നടത്തി. പ്രതികളും ആഷിക്കും മുൻപും പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
READ MORE: മലപ്പുറത്തും കണ്ണൂരിലും എക്സൈസ് റെയ്‌ഡ്; കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam