
കോഴിക്കോട്: കോഴിക്കോട് മെഡി.കോളേജിലെ ഒരു ആരോഗ്യപ്രവർത്തകയ്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മലബാറിലെ പല ആശുപത്രികളിലും തുടർച്ചയായി ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. കണ്ണൂർ പരിയാരം മെഡി.കോളേജിൽ ഇതുവരെ 43 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് വ്യാപനം തുടരുന്ന കോഴിക്കോട് മുക്കം മേഖലയിൽ വാഹന വർക്ക് ഷോപ്പുകൾ ഒരാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. മലയോര മേഖലയിലെ 6 പഞ്ചായത്തുകളിലേയും ഒരു നഗരസഭ വാർഡിലേയുമടക്കം 250 ഓളം വർക്ക് ഷോപ്പുകളാണ് അടച്ചിടുന്നത്.
ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ ശ്രീകണ്ഠാപുരം നഗരസഭാ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. ഇയാളുടെ വൈറസ് ഉറവിടം വ്യക്തമല്ല. ഇയാളുമായി സമ്പർക്കത്തിൽ വന്ന നഗരസഭ ചെയർമാൻ അടക്കമുള്ളവർ ക്വാറൻ്റയിനിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam