എറണാകുളത്ത് നിര്‍മാണത്തിലിരിക്കുന്ന ഫ്‌ളാറ്റിന് തീപിടിച്ച് അതിഥി തൊഴിലാളി മരിച്ചു

Published : May 05, 2020, 11:58 PM ISTUpdated : May 06, 2020, 12:07 AM IST
എറണാകുളത്ത് നിര്‍മാണത്തിലിരിക്കുന്ന ഫ്‌ളാറ്റിന് തീപിടിച്ച്  അതിഥി തൊഴിലാളി  മരിച്ചു

Synopsis

തീകെടുത്തിയശേഷം കെട്ടിടം പൂര്‍ണ്ണമായും പരിശോധിച്ചപ്പോഴാണ് അജീബുര്‍ റഹ്മാന്റെ മൃതദേഹം കണ്ടെത്തിയത്.  

കൊച്ചി: എറണാകുളം പട്ടിമറ്റത്തിന് സമീപം പിണര്‍മുണ്ടയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്‌ളാറ്റിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. അസം സ്വദേശിയായ അജിബുര്‍ റഹ്മാനാണ് മരിച്ചത്. കെട്ടിടത്തിന്റെ ആറാം നിലയില്‍ വൈകിട്ട് ഏഴ് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. പട്ടിമറ്റത്തുനിന്നുള്ള അഗ്‌നിശമന സേനാ യൂണിറ്റെത്തി തീ കെടുത്തിയിരുന്നു. തൊട്ടുമുകളിലെ നിലയില്‍ അജിബുര്‍ റഹ്മാനും സുഹൃത്ത് റഷീദുളും കിടന്നുറങ്ങുന്നുണ്ടെന്ന കാര്യം അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നില്ല. തീകെടുത്തിയശേഷം കെട്ടിടം പൂര്‍ണ്ണമായും പരിശോധിച്ചപ്പോഴാണ് അജീബുര്‍ റഹ്മാന്റെ മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ റഷീദുളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി സ്മാര്‍ട്ട് സിറ്റിയിലും നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു.
 

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ