
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു. കേസിൽ പ്രാഥമിക പരിശോധനയും ചോദ്യം ചെയ്യലും നടക്കുകയാണെന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായ എസ്ഐടി തലവൻ എം ജെ സോജൻ കോടതിയെ അറിയിച്ചു. ദേവസ്വം ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ് വൈകീട്ട് പുറത്തിറങ്ങും.
അരവണ നിർമ്മാണത്തിനുള്ള നെയ് വിതരണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത തമിഴ്നാട്ടിലെ സ്ഥാപനത്തെ ഒഴിവാക്കി ഉയർന്ന വിലയക്ക് മിൽമയ്ക്ക് കരാർ നൽകിയതിലൂടെ 2.27 കോടിയുടെ നഷ്ടം ബോർഡിന് ഉണ്ടായി എന്നാണ് കേസ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അജികുമാർ, മരിച്ചുപോയ മുരാരി ബാബു എന്നിവരെ പ്രതി ചേർത്താണ് കേസ് എടുത്തിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam