ശ്രീനിവാസന്‍ വധം: കൊലയാളി സംഘത്തിന് അകമ്പടി പോയ കാര്‍ ഉടമ അറസ്റ്റില്‍

Published : May 14, 2022, 10:07 PM IST
ശ്രീനിവാസന്‍ വധം: കൊലയാളി സംഘത്തിന് അകമ്പടി പോയ കാര്‍ ഉടമ അറസ്റ്റില്‍

Synopsis

പ്രതിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. പട്ടാമ്പി കീഴായൂർ സ്വദേശിയാണ് നാസർ.

പാലക്കാട്: പാലക്കാട്ടെ ശ്രീനിവാസൻ കൊലക്കേസിൽ വീണ്ടും അറസ്റ്റ്. കൊലയാളി സംഘത്തിന് അകമ്പടി പോയ കാറിന്‍റെ ഉടമ നാസറാണ് അറസ്റ്റിലായത്. ഈ കാറിലാണ് കൊലയാളികൾക്ക് ആയുധം എത്തിച്ച് നല്‍കിയത്. പ്രതിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. പട്ടാമ്പി കീഴായൂർ സ്വദേശിയാണ് നാസർ. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.

കാർ ഇന്ന് പൊലീസ് കണ്ടെടുത്തിരുന്നു. നാസറിന്‍റെ ബന്ധുവിന്‍റെ വീടിന് പിറകിൽ ഒളിപ്പിച്ച നിലയിലായിരുന്നു കാർ. കൊലയാളികൾ സഞ്ചരിച്ച ബൈക്കിന് മുന്നിലൂടെ പോയ ചുവന്ന സ്വിഫ്റ്റ് കാറിന്‍റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ കാറിൽ ആയുധം എത്തിച്ച് മേലാമുറയിൽ വച്ചാണ് കൊലയാളികൾക്ക് കൈമാറിയത്. അക്രമികൾ സഞ്ചരിച്ച  ഇരുചക്രവാഹനങ്ങളിൽ രണ്ടെണ്ണം പട്ടാമ്പിയിലെ വാഹനം പൊളിച്ചു വിൽക്കുന്ന മാർക്കറ്റിൽ വച്ചും രക്തക്കറയുള്ള ഒരു ബൈക്ക് പട്ടാമ്പി പള്ളിപ്പുറത്ത് ഭാരതപ്പുഴയുടെ അരികിൽ വച്ചുമാണ് കണ്ടെത്തിയത്.  

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം