മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്; ഗുണ്ടാ നേതാവ് അറസ്റ്റിൽ

Web Desk   | Asianet News
Published : Mar 05, 2021, 12:22 PM IST
മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്; ഗുണ്ടാ നേതാവ് അറസ്റ്റിൽ

Synopsis

കോട്ടയം സ്വദേശി  ഷംസ് ആണ് അറസ്റ്റിലായത്. സ്വർണക്കടത്ത് സംഘം ബിന്ദുവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുവന്ന് കൈമാറാൻ ക്വട്ടേഷൻ നൽകിയത് ഷംസിൻ്റെ സംഘത്തിനാണ്. 

ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിലായി. കോട്ടയം സ്വദേശി  ഷംസ് ആണ് അറസ്റ്റിലായത്. സ്വർണക്കടത്ത് സംഘം ബിന്ദുവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുവന്ന് കൈമാറാൻ ക്വട്ടേഷൻ നൽകിയത് ഷംസിൻ്റെ സംഘത്തിനാണ്. ഷംസിൻ്റെ കൂട്ടാളികളായ 4 പേർ നേരത്തെ പിടിയിലായിരുന്നു.

തിരുവല്ല സ്വദേശി ബിനോ വർ​ഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീർ, പറവൂർ സ്വദേശി അൻഷാദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇവരുൾപ്പെടുന്ന സ്വർണ്ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവും എന്നാണ് പൊലീസ് പറയുന്നത്. പല തവണ ബിന്ദു സ്വർണ്ണം കടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 19നാണ് ബിന്ദു അവസാനമായി സ്വർണ്ണം കടത്തിയത്. അന്ന് ബെൽറ്റിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കിയ നിലയിലാണ് സ്വർണ്ണം കടത്തിയത്. 

ഈ സ്വർണ്ണം കൊടുവള്ളിയിലുള്ള രാജേഷിന് കൈമാറണമെന്നായിരുന്നു  ധാരണ. എന്നാൽ, ഇത് തെറ്റിച്ചതോടെയാണ് സംഘം ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. സ്വർണ്ണക്കടത്ത് കേസ് ആയതിനാൽ കസ്റ്റംസും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. 

Read Also: 'മുഖ്യമന്ത്രി രാജ്യദ്രോഹകുറ്റം ചെയ്തു'; കസ്റ്റംസിന്‍റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതെന്ന് ചെന്നിത്തല...
 

PREV
click me!

Recommended Stories

വയനാ‌ട് ദുരന്തബാധിതർക്കുള്ള കോൺ​ഗ്രസ് വീ‌ട്: സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം ന‌ടത്തും; അഡ്വാൻസ് കൈമാറിയെന്ന് സിദ്ദിഖ് എംഎൽഎ
ആദ്യം ബൈക്കിലിടിച്ചു, പിന്നെ 2 കാറുകളിലും, ഒടുവിൽ ട്രാൻസ്ഫോർമറിലിടിച്ച് നിന്നു, കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം