കാസർകോട് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നീലേശ്വരം സ്വദേശി

Published : Aug 07, 2020, 11:07 AM ISTUpdated : Aug 07, 2020, 11:19 AM IST
കാസർകോട് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നീലേശ്വരം സ്വദേശി

Synopsis

ഭാര്യയും മക്കളുമുൾപ്പെടെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലെ നാല് പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. 

കാസര്‍കോട്: കാസർകോട്  ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നീലേശ്വരം ആനച്ചാൽ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി (72) ആണ് മരിച്ചത്. ജൂലൈ 22നാണ്  മുഹമ്മദ് കുഞ്ഞി ഹാജിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നത്. ഭാര്യയും മക്കളുമുൾപ്പെടെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലെ നാല് പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 95 ആയി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി
ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഎം, ഉണ്ടെന്ന് സിപിഐ; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായിക്കും വിമർശനം