കാസർകോട് ഒരു കൊവിഡ് മരണം കൂടി: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ സ്വദേശി മരണപ്പെട്ടു

Published : Aug 02, 2020, 11:16 AM IST
കാസർകോട് ഒരു കൊവിഡ് മരണം കൂടി: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ സ്വദേശി മരണപ്പെട്ടു

Synopsis

കടുത്ത ശ്വാസതടസത്തെ തുടർന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അസൈനാർ ഹാജിയെ പ്രവേശിപ്പിച്ചത്.

കാസർകോട്: ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ സ്വദേശി അസൈനാർ ഹാജിയാണ് മരണപ്പെട്ടത്. 78 വയസായിരുന്നു. 

കടുത്ത ശ്വാസതടസത്തെ തുടർന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അസൈനാർ ഹാജിയെ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതൊടെ കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി. എന്നാൽ ആറ് മരണം മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇന്നലെ വരെയുള്ള ഔദ്യോഗിക കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 81 പേരാണ് കൊവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത്. ഇന്നലെ മാത്രം എട്ട് കൊവിഡ് മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടിച്ചു കയറിയത് കോന്നി സ്വദേശിയുടെ വാഹനം, അബിൻ വർക്കി ആശുപത്രിയിൽ നിരീക്ഷണത്തിൽ; പരിക്ക് ഗുരുതരമല്ല
Malayalam News Live: 'ഡ്യൂട്ടിയിലാണെങ്കിൽ ആളെ കാണിക്ക്', വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം