
കോഴിക്കോട്: കൊവിഡ് ബാധിച്ച ഒരു മലയാളി പ്രവാസി കൂടി മരണപ്പെട്ടു. കോഴിക്കോട് കുന്ദമംഗലം പുത്തൂർമഠം മീത്തൽ പറമ്പ് സ്വദേശി ഫാത്തിമ മന്‍സില്‍ വീട്ടില്‍ അഹമ്മദ് ഇബ്രാഹിമാണ് (57) കുവൈത്തിലെ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. രോഗം ബാധിച്ച ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.
കോവിഡ് ബാധിച്ചുള്ള മരണമായതിനാൽ പ്രോട്ടോക്കോൾ പ്രകാരം മരണപ്പെട്ട കുവൈത്തിൽ തന്നെ മൃതദേഹം മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുവൈത്ത് കെ.എം.സി.സിയുടെ പ്രവർത്തകനായിരുന്നു അഹമ്മദ് ഇബ്രാഹിം .ഇരുപത് വര്‍ഷത്തോളമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു കിച്ചണ്‍ കബോര്‍ഡ് കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു.
കഴിഞ്ഞ റമദാൻ സമയത്താണ് ഇദ്ദേഹം അവസാനമായി നാട്ടില്‍ വന്നത്. ഭാര്യ; ഇമ്പിച്ചി ബീവി, മക്കള്‍;ഉമ്മര്‍കോയ, ഫാത്തിമത്ത് സുഹ്‌റ, ആയിഷ ഫര്‍ഹത്ത്. മരുമക്കള്‍;മുജീബ് മാത്തോട്ടം, നൗഫല്‍ കാരന്തൂർ. ഇതുവരെ 90-ലേറെ പ്രവാസി മലയാളികളാണ് വിവിധ വിദേശരാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
കോവിഡ് ബാധിച്ച് വിദേശത്ത് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലംപുത്തുർ മഠം മീത്തൽ പറമ്പ് സ്വദേശി ഫാത്തിമ മന്‍സില്‍ വീട്ടില്‍ അഹമ്മദ് ഇബ്രാഹിമാണ് (57) കുവൈത്തിലെ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. രോഗം ബാധിച്ച ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ഐ സി യു വിൽ പ്രവേശിപ്പിച്ചിരുന്നു. കുവൈത്ത് കെ.എം സി.സി പ്രവർത്തകനാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam