കാട്ടാക്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; ഒരാള്‍കൂടി പിടിയില്‍

By Web TeamFirst Published Oct 4, 2020, 11:04 PM IST
Highlights

പെൺകുട്ടിയ കൂട്ടുകാരുടെ സഹായത്താൽ തട്ടികൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ മാസം 28 ന് രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ സംഘം അമ്മൂമയെ ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം പെൺകുട്ടിയെ കാറിൽ കടത്തികൊണ്ട് പോകുകയായിരുന്നു. 

തിരുവനന്തപുരം: കാട്ടാക്കടയിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. പെണ്‍കുട്ടിയെ കടത്തിയ കാറിന്‍റെ ഡ്രൈവറായ പെരുംകുളം സ്വദേശി തൻസീർ ആണ് പിടിയിലായത്. പെൺകുട്ടിയ കൂട്ടുകാരുടെ സഹായത്താൽ തട്ടികൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് കേസ്.

കഴിഞ്ഞ മാസം 28 ന് രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ സംഘം അമ്മൂമയെ ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം പെൺകുട്ടിയെ കാറിൽ കടത്തികൊണ്ട് പോകുകയായിരുന്നു. സംഭവത്തിന് ശേഷം ഊട്ടിയിലേക്ക് കടന്ന ഇയാൾ തിരിച്ചെത്തിയ സമയത്താണ് പൊലീസ് പിടികൂടിയത്. മുഖ്യപ്രതിയായ ആലമുക്ക് സ്വദശിയായ മുഹമ്മദ് ഇംഫാലിനെ രണ്ട് ദിവസം മുൻപ് പിടികൂടിയുന്നു. 

click me!