ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഓൺലൈൻ വിവാഹ ബുക്കിംഗ്; ഓൺലൈൻ ദർശനത്തിന് അനുമതിയില്ല

Published : Jul 14, 2021, 09:12 PM IST
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഓൺലൈൻ വിവാഹ ബുക്കിംഗ്; ഓൺലൈൻ ദർശനത്തിന് അനുമതിയില്ല

Synopsis

നഗരസഭയിൽ ടി പി ആർ കുറഞ്ഞ സാഹചര്യത്തിലാണിത്. ഓൺലൈൻ ദർശനത്തിന് അനുമതിയില്ല.

തൃശ്ശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഓൺലൈൻ വിവാഹ ബുക്കിംഗ് തുടങ്ങും. നഗരസഭയിൽ ടി പി ആർ കുറഞ്ഞ സാഹചര്യത്തിലാണിത്. ഓൺലൈൻ ദർശനത്തിന് അനുമതിയില്ല.

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിനും അനുമതിയായിട്ടുണ്ട്.15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്താനാണ് ആരോഗ്യ വകുപ്പ് അനുമതി നൽകിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകൾ. 

കടുത്ത നിയന്ത്രണങ്ങളെത്തുടർന്ന് കഴിഞ്ഞ തവണ ഒരു ആന മാത്രമാണ് ആനയൂട്ടിൽ പങ്കെടുത്തത്. തൃശ്ശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ആനകളാണ് ഇത്തവണ എത്തുക . ആനയൂട്ട് കാണാൻ ആളുകൾക്ക് പ്രവേശനമുണ്ടാകില്ല. ക്ഷേത്ര ഭാരവാഹികൾക്കും  ആന പാപ്പാന്മാർക്കും മാത്രമാകും പ്രവേശനം. കർക്കിടക മാസത്തിലെ ആനയൂട്ടോട് കൂടിയാണ് കൊച്ചിൻ ദേവസ്വത്തിന് കീഴിലെ ആനകൾക്ക് സുഖ ചികിത്സ തുടങ്ങുക. സാധാരണ എഴുപതിലധികം ആനകളാണ് വടക്കും നാഥ ക്ഷേത്രത്തിലെ ആനയൂട്ടിന് എത്തുക. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി; വിവരം പുറത്തുപറയരുതെന്ന് ഡിഎച്ച്എസ്, ഓഡിയോ സന്ദേശം പുറത്ത്
പരുത്തിപ്പള്ളി റെയ്ഞ്ചിൽ വീണ്ടും മൃഗവേട്ട: നെയ്യാർ വൈൽഡ് ലൈഫ് സാങ്ച്വറിയിലെ സ്വകാര്യ എസ്റ്റേറ്റിൽ കാട്ടുപോത്തിനെ വെടിവച്ചുകൊന്നു