കാസര്‍കോടിനും ആശ്വാസം, ഇനി കൊവിഡ് ചികിത്സയിലുള്ളത് ഒരാള്‍ മാത്രം

Published : May 07, 2020, 05:28 PM ISTUpdated : May 07, 2020, 06:48 PM IST
കാസര്‍കോടിനും  ആശ്വാസം, ഇനി കൊവിഡ് ചികിത്സയിലുള്ളത് ഒരാള്‍ മാത്രം

Synopsis

ഉക്കിനടുക്ക കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേർ കൂടിയാണ് ഇന്ന് രോഗമുക്തരായത്.

കാസർകോട്: സംസ്ഥാനത്ത് ആശ്വാസമായി കാസര്‍കോട് ജില്ല. ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന ജില്ലയില്‍ നിലവില്‍ ഒരു രോഗി മാത്രമേ ചികിത്സയിലുള്ളൂ എന്നത് വലിയ ആശ്വാസമാണ് സംസ്ഥാനത്തിന് നല്‍കുന്നത്. നേരത്തെ ജില്ലയില്‍ 178 പേരായിരുന്നു കൊവിഡ് ചികിത്സയിലുണ്ടായിരുന്നത്. ഉക്കിനടുക്ക കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേർ കൂടിയാണ് ഇന്ന് രോഗമുക്തരായത്.  ഉക്കിനടുക്ക മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയിലാണ് ബാക്കിയുള്ള ഒരാൾ ചികിത്സയിലുള്ളത്. 

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. ഇതോടെ ഇനി 25 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

പ്രവാസികൾ വരുമ്പോഴും ആശയക്കുഴപ്പം തീരുന്നില്ല, ക്വാറന്‍റൈനിലും സൗകര്യങ്ങളിലും അവ്യക്തത

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ പരാതി, റേഷൻ കാർഡ് റദ്ദാക്കാൻ ഉത്തരവിട്ട് താലൂക്ക് സപ്ലൈ ഓഫീസർ
സിസി മുകുന്ദന് 'കൈ' കൊടുക്കുന്നതിൽ ആശയക്കുഴപ്പം; സണ്ണി ജോസഫുമായും രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തി