ചാവക്കാട് കൊലപാതകം; പിന്നില്‍ എസ്ഡിപിഐ തന്നെയെന്ന് ഉമ്മന്‍ ചാണ്ടി

Published : Jul 31, 2019, 12:18 PM ISTUpdated : Jul 31, 2019, 12:22 PM IST
ചാവക്കാട് കൊലപാതകം; പിന്നില്‍ എസ്ഡിപിഐ തന്നെയെന്ന് ഉമ്മന്‍ ചാണ്ടി

Synopsis

 ടി എൻ പ്രതാപൻ എസ്ഡിപിഐ യുടെ പേര് പറയാത്തത് അദ്ദേഹത്തിന് കൂടുതൽ വിവരങ്ങൾ അറിയാത്തത് കൊണ്ടാവുമെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.  

ദില്ലി: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി ആരോപിച്ചു.  സമാധാന അന്തരീക്ഷം തകർക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നത്.  ടി എൻ പ്രതാപൻ എസ്ഡിപിഐ യുടെ പേര് പറയാത്തത് അദ്ദേഹത്തിന് കൂടുതൽ വിവരങ്ങൾ അറിയാത്തത് കൊണ്ടാവുമെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

Read Also: തൃശ്ശൂരില്‍ വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു; മൂന്ന് പേര്‍ അപകടനില തരണം ചെയ്തു

കോൺഗ്രസ് നാഥനില്ലാത്ത അവസ്ഥയിലാണെന്ന ശശി തരൂര്‍ എംപിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ഉമ്മൻ ചാണ്ടി തയ്യാറായില്ല. കോൺഗ്രസ് അധ്യക്ഷപദം സംബന്ധിച്ച് അനിശ്ചിതാവസ്ഥയില്ല. പാര്‍ട്ടിയിലെ മുതിർന്ന നേതാക്കൾ ചേർന്ന് തീരുമാനമെടുക്കും. അധ്യക്ഷന്‍ ആരാണെന്നത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു
ആരാകും കൊച്ചി മേയര്‍? ദീപ്തി മേരി വര്‍ഗീസിന് സാധ്യതയേറുന്നു, നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം 23ന്