'എരിതീയിൽ എണ്ണ ഒഴിക്കാതിരിക്കാമായിരുന്നു, ഉമ്മൻചാണ്ടി കുടുംബം ഇല്ലാതാക്കിയെന്ന് പറഞ്ഞത് വ്യക്തിപരം' : കെ ബി ഗണേഷ് കുമാർ

Published : Feb 28, 2026, 10:18 AM IST
ganesh kumar

Synopsis

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി തനിക്ക് മരിക്കും വരെ ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഉമ്മൻ ചാണ്ടിയോട് രാഷ്ട്രീയമായി നീതികേട് കാണിച്ചത് താനല്ലെന്നും ഗണേഷ് കുമാർ ആരോപിച്ചു.

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി തനിക്ക് മരിക്കും വരെ ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. തന്റെ കുടുംബ പ്രശ്നത്തിൽ അദ്ദേഹത്തിന് എരിതീയിൽ എണ്ണ ഒഴിക്കാതിരിക്കാതെ അച്ഛന്റെ സ്ഥാനത്ത് നിന്ന് ഉപദേശിക്കാമായിരുന്നുവെന്നും, ഉമ്മൻ ചാണ്ടിയോട് രാഷ്ട്രീയമായി നീതികേട് കാണിച്ചത് താനല്ലെന്നും ഗണേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

ഉമ്മൻ ചാണ്ടിയുമായി മരിക്കും വരെ ഒരു പ്രശ്നവുമുണ്ടായില്ല. ഉമ്മൻ ചാണ്ടിയെന്ന വ്യക്തിയെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നയാളാണ്. തന്റെ കുടുംബം ഇല്ലാതാക്കിയെന്ന് പറഞ്ഞത് വ്യക്തിപരമായ കാര്യമാണ്. അദ്ദേഹത്തിന് എരിതീയിൽ എണ്ണ ഒഴിക്കാതിരിക്കാതെ അച്ഛന്റെ സ്ഥാനത്ത് നിന്ന് ഉപദേശിക്കാമായിരുന്നു. ഇലക്ഷൻ അടുത്ത വേളയിലാണ് ഈ പ്രചാരണമുണ്ടാകുന്നത്. ഉമ്മൻചാണ്ടിയോട് നീതികേട് കാണിച്ചത് ഞാനാണോ എന്ന ചോദ്യമുയർത്തിയ ഗണേഷ്, അദ്ദേഹം ജീവിച്ചിരിക്കെ രമേശ് ചെന്നിത്തലയെയും വി ഡി സതീശനെയും പ്രതിപക്ഷ നേതാവാക്കിയത് ഞാനാണോയെന്നും ചോദിച്ചു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെന്മാറ ഇരട്ടക്കൊലപാതക കേസ്: പ്രതി ചെന്താമര തന്നോട് 'തോക്ക് ലഭിക്കുമോ' എന്നു ചോദിച്ചിരുന്നതായി സാക്ഷി, 'സ്വയരക്ഷയ്ക്കെന്ന് പറഞ്ഞു'
എടപ്പാളിൽ ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം; ഒരാൾക്ക് പരിക്ക്, രണ്ടുപേർക്കെതിരെ കേസെടുത്തു